HOME
DETAILS
MAL
കള്ളുഷാപ്പിനു മുന്നിലെ സമരം ഒരു മാസം പിന്നിടുന്നു
ADVERTISEMENT
backup
November 21 2016 | 04:11 AM
കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ കള്ളുഷാപ്പിനു മുന്നിലെ സമരത്തിന് ഒരു മാസം തികയുന്നു. കരുവാരകുണ്ടിലെ സര്‍വകക്ഷികള്‍ ഒരുമിച്ച സമരത്തില്‍ വിവിധ സാംസ്കാരിക സന്നദ്ധ സംഘടനകളും അണിചേര്‍ന്നു.
ഞായറാഴ്ച നടന്ന സാംസ്കാരിക പ്രതിഷേധം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജി.സി കാരക്കല്‍ അധ്യക്ഷനായി. മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം കരുവാരകുണ്ട്, എം. അലവി, എന്‍.കെ അബ്ദുല്‍ ഹമീദ് ഹാജി, പൊറ്റയില്‍ ആയിഷ, സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഷൗക്കത്തലി, വി. ശബീറലി, ഹംസ മലനാട്, വി.പി ലിയാഖത്തലി, എന്‍.കെ അബ്ദുറഹ്മാന്, വി. ഉമ്മര്‍കോയ, എം. ഹംസ ഹാജി, കെ. ഗോപാലകൃഷ്ണന്, എ. പ്രഭാകരന്, പി. ഉണ്ണിമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."