സംരക്ഷണ റാലി വിജയിപ്പിക്കുക: മുസ്ലിം ലീഗ്
കല്‍പ്പറ്റ: രാജ്യത്ത് കോമണ്‍ സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വന്‍വിജയമാക്കാന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ അഭ്യര്‍ഥിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന മഹിത പാരമ്പര്യം അഭിമാനമായി കരുതുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡിന് കോപ്പുകൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഫാസിസമാണ്. മുഴുവന്‍ മനുഷ്യരുടെയും വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിന് തന്നെ തീരാകളങ്കം ചാര്ത്തിയേക്കാവുന്ന ഏത് നീക്കവും എതിര്‍ക്കപ്പെടേണ്ടതാണ്.
ഈ സാഹചര്യത്തില്‍ സമസ്ത നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കേണ്ടത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ഉത്തരവാദിത്വമാണെന്നും നേതാക്കള്‍ പറഞ്ഞു.
ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കും
മീനങ്ങാടി: ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്ന ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങണമെന്നും മീനങ്ങാടി മേഖല എസ്.എം.എഫ് സാരഥി സംഗമം മഹല്ല് ജമാഅത്തുകളോട് ആവശ്യപ്പെട്ടു.
കെ.കെ ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മുസ്തഫ ഫൈസി അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍, ഉസ്മാന് കാഞ്ഞായി ക്ലാസുകള്‍ നിയന്ത്രിച്ചു.
നജ്മുദ്ദീന് ദാരിമി, ഹംസ ഫൈസി, ശരീഫ് ബീനാച്ചി, സൈതലവി വാകേരി, ബീരാന് കൊളഗപ്പാറ സംസാരിച്ചു. മുഹമ്മദ് ദാരിമി സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."