HOME
DETAILS
MAL
കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു
backup
November 21 2016 | 06:11 AM
ചിറ്റൂര്‍: വണ്ടിത്താവളത്ത് യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി കേസ് അന്വേഷിക്കുന്ന പൊലിസ് അറിയിച്ചു. കാറിലെത്തിയ ആറംഗസംഘം വണ്ടിത്താവളം കേയിയാട് ദാസന്റെ മകന് മുകേഷിന്റെ (27) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുകേഷില്നിന്നും ചിറ്റൂര്‍ സി.ഐ ഹംസ മൊഴിയെടുത്തു. അക്രമിസംഘത്തില്‍പ്പെട്ട ഒരാളെ തനിക്കറിയാമെന്നു മുകേഷ് മൊഴിയില്‍ പറഞ്ഞു.
മൂന്നു വര്‍ഷം മുന്‍പ് കൈപ്പത്തി മുറിച്ച സംഘത്തില്‍പെട്ടവരെ മര്‍ദിച്ചിരുന്നുവത്രേ. ഇതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നു കരുതുന്നതായും മൊഴി നല്കി. കേസിലെ മുഴുവന്‍ പ്രതികളെയും രണ്ടു ദിവസത്തിനകം പിടികൂടുമെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."