സുന്നി ബാലവേദിക്ക് പുതിയ നേതൃത്വം
ആലുവ: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് പ്രസിഡന്റും അഫ്സല് രാമന്തളി ജനറല്‍ സെക്രട്ടറിയും മനാഫ് കോട്ടോപാടം ട്രഷററുമാണ്. ആലുവ എടയപ്പുറം മഹല്ല് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ആണ് തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍: അല്‍ ഹാഫിള് പാണക്കാട് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങള്‍, അംജിദ് തിരൂര്‍കാട്, യാസിര്‍ അറഫാത്ത് ചെര്‍ക്കള, ഫുആദ് വെള്ളിമാട്കുന്ന് (വൈസ് പ്രസിഡന്റുമാര്‍), ശഫീഖ് മണ്ണഞ്ചേരി (വര്‍ക്കിങ് പ്രസിഡന്റ്), അനസ് അലി തൃശൂര്‍, റിസാല്‍ ദര് അലി ആലുവ, സജീര്‍ കാടാച്ചിറ, റബീഉദ്ദീന്‍ വെന്നിയൂര്‍, സഅ്ദ് അലി കോട്ടയം (സെക്രട്ടറിമാര്‍).
പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷം വഹിച്ചു. എം.എ. ചേളാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ഖാസിമി, ഹുസൈന് കുട്ടി മൗലവി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബശീര്‍ ഫൈസി ദേശമംഗലം, മിദ്ലാജ് കിടങ്ങഴി, അബ്ദുല്‍ കരീം ഫൈസി, ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ ഒളവട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."