കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 21-11-2016
ശില്‍പശാല തുടങ്ങി
വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയുമായി താദാത്മ്യം പ്രാപിക്കാനും വസ്തുതകള്‍ വിശകലനം ചെയ്യാനും അധ്യാപകര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബാലസാഹിത്യ രചന വിവര്‍ത്തന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാരതീയ ഭാഷകള്‍ക്കിടയില്‍ സാംസ്‌കാരിക സമന്വയത്തിന്റെ പാലമായി വിവര്‍ത്തനം നിലകൊള്ളുന്നു.
സാഹിത്യ വിവര്‍ത്തനം സാംസ്‌കാരിക വിവര്‍ത്തനം തന്നെയാണെന്ന ബോധ്യത്തോടെ സര്‍വകലാശാല ഇത്തരത്തിലുള്ള കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പുതുതലമുറയോട് സംവദിക്കാനും തലമുറകള്‍ തമ്മിലുള്ള വിടവ് നികത്താനും ബാലസാഹിത്യം സഹായകമാവും. ഇലക്‌ട്രോണിക് വിനിമയോപാധികളുടെ ആധിക്യം മൂലം പുതുതലമുറയില്‍ കുറഞ്ഞ് വരുന്ന വായനാശീലം തിരിച്ച് പിടിക്കുന്നതിനും ബാലസാഹിത്യ കൃതികള്‍ സഹായകമാവുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ആദാന പ്രദാന പ്രക്രിയയിലൂടെ സംസ്‌കാര വികാസം സംഭവിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ പറഞ്ഞു. ഡോ.കെ.കെ ഗീതാകുമാരി, ഡോ.ഉമര്‍ തറമേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ.പ്രമോദ് കൊവ്വപ്രത്ത് സ്വാഗതവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്‍.ഹരി നന്ദിയും പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.എന്‍.പി ഹാഫിസ് മുഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. ഡോ.ആര്‍.സേതുനാഥ്, ഡോ.എല്‍.തോമസ്‌കുട്ടി, ഡോ.ഫാത്തിമ ജീം, ഡോ.വി.ജി മാര്‍ഗരറ്റ്, ഡോ.കെ.ശ്രീകുമാര്‍, ഡോ.അനില്‍ ചേലേമ്പ്ര, ഡോ.പി.മായ എന്നിവര്‍ ശില്‍പശാല നയിച്ചു. വിവര്‍ത്തന ശില്‍പശാല നവംബര്‍ 22ന് സമാപിക്കും.
എം.സി.ജെ പ്രവേശനം
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജില്‍ പുതുതായി അനുവദിച്ച എം.സി.ജെ പ്രവേശനത്തിന് നവംബര്‍ 25 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. യോഗ്യത: മൊത്തം 45 ശതമാനം മാര്‍ക്കോടെ ബിരുദം. പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് മൊത്തം 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടണം.
സര്‍വകലാശാലാ ഫണ്ടിലേക്ക് 300 രൂപ (എസ്.സിഎസ്.ടി 100 രൂപ) ഇ-പെയ്‌മെന്റായി അടച്ച് ചലാന്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ംംം.രൗീിഹശില.മര.ശി വെബ്‌സൈറ്റില്‍ ചങടങ ഏീ്.േ ഇീഹഹലഴല, ഗമഹുലേേമ ങഇഖ ഞലഴശേെൃമശേീി എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ എന്നിവ സഹിതം നവംബര്‍ 26ന് 10.30ന് കോളജില്‍ വച്ച് നടത്തുന്ന പ്രവേശന പരീക്ഷക്ക് ഹാജരാകണം. ഫോണ്‍: 0494 2407016, 2407017.
ചിത്രരചനാ മത്സരം
''ഗാന്ധിജിയും ഗ്രാമസ്വരാജും' എന്ന വിഷയം ആസ്പദമാക്കി മലപ്പുറം ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നിന് രാവിലെ 10.30ന് സര്‍വകലാശാലാ കാംപസിലാണ് മത്സരം. മത്സര സമയം രണ്ട് മണിക്കൂര്‍. വാട്ടര്‍ കളര്‍, ഓയില്‍ പെയ്സ്റ്റല്‍ മീഡിയങ്ങള്‍ ഉപയോഗിക്കാം. രണ്ട് വിഭാഗങ്ങളിലെയും ഏറ്റവും മികച്ച മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നല്‍കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ നവംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: ഴമിറവശരവമശൃ@ഴാമശഹ.രീാ ഫോണ്‍: 0494 2400350.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2016 ഏപ്രിലില്‍ നടത്തിയ ഫൈനല്‍ എം.എ ഇംഗ്ലിഷ് റഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് (നോണ്‍ സെമസ്റ്റര്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എല്‍.എല്‍.എം (2013 മുതല്‍ പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ഡിസംബര്‍ ഒന്ന് വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ മൂന്ന് വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ 16ന് ആരംഭിക്കും. ഒന്നാം സെമസ്റ്റര്‍ തിയതി പിന്നീട് അറിയിക്കും.
പ്രാക്ടിക്കല്‍
പരീക്ഷ
മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് എക്‌സ്റ്റേണല്‍ ടീച്ചിംഗ് പ്രാക്ടിക്കല്‍ പരീക്ഷ സര്‍വകലാശാലാ കാംപസിലെ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നവംബര്‍ 28നും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷനിലും നവംബര്‍ 30നും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."