സാഗര്‍ കവച് ഡിസംബറില്‍
തിരുവനന്തപുരം: തീര സുരക്ഷാ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തീര സംരക്ഷണ സേനയും പൊലിസും സംയുക്തമായി കടലില്‍ നടത്തുന്ന സുരക്ഷാ പരിശീലന പരിപാടി സാഗര്‍ കവച് അടുത്ത മാസം നടക്കും. ഇതു സംബന്ധിച്ച ആലോചനാ യോഗം ഇന്ന് കൊച്ചിയില്‍ നടക്കുമെന്ന് വിഴിഞ്ഞം തീര സംരക്ഷണ സേനാ അസി.കമാന്‍ഡന്റ് എന്‍.രാജ വ്യക്തമാക്കി.
തീര സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതിയുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നിരുന്നു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പ്രദേശത്ത് നിലവിലുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയിലെ തീരമേഖലയുടെ സുരക്ഷ വിലയിരുത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍, എസ്.പി കെ.ഷെഫീന്‍ അഹമ്മദ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തീരമേഖലയിലും തീരസംരക്ഷണ സേനയുടെയോ നാവിക സേനയുടെയോ കപ്പലില്‍ കടലിലും നിരീക്ഷണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."