കരസേനയുടെ സൗഹൃദ സാഹസിക യാത്രയ്ക്ക് സ്വീകരണം നല്കി
ആലപ്പുഴ: കഴിഞ്ഞ 16ന് കൊച്ചിയില്‍ തുടക്കമിട്ട ആര്‍മിയുടെ ദക്ഷിണ മേഖല വിഭാഗമായ ഇല്കട്രോണിക്ക് ആന്റ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററിന്റെ നേതൃത്വത്തിലുളള സൗഹൃദ സാഹസിക യാത്രയ്ക്ക് ആലപ്പുഴ സ്വീകരണം നല്കി.
രാജ്യം സംരക്ഷിക്കുന്ന പട്ടാളക്കാരന്റെ വേദനകള്‍ പങ്കുവച്ചും കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ സമ്പുഷ്ടമായ കായിക ശേഷിയെ കണ്ടറിഞ്ഞുമാണ് സംഘം യാത്ര തുടരുന്നത്.
പട്ടാളക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ പഠിക്കാനും കയാക്കിംഗ് എന്ന കായിക ഇനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കലുമാണ് സംഘത്തിന്റെ സാഹസിക യാത്രയുടെ ലക്ഷ്യം. എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകള്‍ സംഘം പിന്നിട്ടു കഴിഞ്ഞു.
നൂറു കിലോമീറ്റര്‍ തുഴഞ്ഞെത്തിയ സംഘത്തില്‍ പത്തോളം അന്തര്‍ദേശിയ കയാക്കിംഗ് താരങ്ങളാണുളളത്.
കഠിനമായ ചൂടും മോശം കാലവസ്ഥയും ഓളപരിപ്പിലെ ഗതിവിഗതികളും സംഘത്തിന്റെ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതിനെയൊക്കെ അതിജീവിച്ചാണ് യാത്ര തുടരുന്നത്.
മലയാളിയായ ക്യാപ്ടന് സി എ അജിമോനും ആര്‍മിയുടെ ദക്ഷിണമേഖലയുടെ പരിശീലകന് മധു പി.എസ് കൈനകരിയുമാണ് നേതൃത്വം നല്‍കുന്നത്. 200 കിലോമീറ്റര്‍ തുഴഞ്ഞ് 25 ന് കൊല്ലത്ത് ദൗത്യം അവസാനിക്കും.ആലപ്പുഴയിലെ സ്വീകണത്തിനു ശേഷം നഗരസഭാ ചെയര്മാന് തോമസ് ജോസഫ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."