സേവനക്യാംപ് നീക്കം ചെയ്തത് തീര്‍ഥാടകരെ വലക്കുമെന്ന്
കോട്ടയം: കോട്ടയം മെഡിക്കല്‍കോളജ് കേന്ദ്രീകരിച്ച് അയ്യപ്പസേവാസംഘം നടത്തി വന്ന സേവന ക്യാംപ് നീക്കം ചെയ്തത് തീര്‍ഥാടകരെ ദുരിതത്തിലാക്കുമെന്ന് സേവാസംഘം പ്രവര്‍ത്തകര്‍. കോട്ടയം മെഡിക്കല്‍കോളജ് ആരംഭിച്ച കാലം മുതല്‍ ശബരിമല തീര്‍ഥാടന കാലത്ത് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ സേവന ക്യാംപ് നടത്തുകയും അയ്യപ്പന്മാര്ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. മുമ്പ് ഇതിനാവശ്യമായ തുക സേവാസംഘം മുടക്കിയിരുന്നു. പിന്നീട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അയ്യപ്പസേവേസംഘത്തിന് സേവനക്യാംപിനായി ഫണ്ട് അനുവദിച്ചുനല്‍കി.
ഇത്തവണ പതിവുപോലെ ക്യാംപ് ആരംഭിച്ചെങ്കിലും ആര്.എം.ഒ സ്ഥലത്തെത്തി ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്യുകയും പകരം അവിടെ മെഡിക്കല്‍കോളജ് ഹെല്‍പ്പ് ഡെസ്ക്ക് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തുവെന്നാണ് പരാതി. ആര്.എം.ഒയുടെ നടപടിയില്‍ പ്രതിഷേധിച്ച് സേവാസംഘം ക്യാമ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
അധികാരികളുടെ നടപടിമൂലം തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍വേണ്ട നടപടി ഉന്നത ഉദ്യേഗസ്ഥരുടെ പക്കല്‍ നിന്നും ഉണ്ടാകണമെന്നാണ് സേവാസംഘം പ്രവര്‍ത്തകരുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ അയ്യപ്പസേവാസംഘം ഭാരവാഹികളായ മോഹന്‍ കെ നായര്‍, പി ദാസപ്പന് നായര്‍, ഡോ ടി എന്‍ പരമേശ്വരക്കുറുപ്പ്, ഹരിദാസ്, ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."