മൂന്നു മാസമായി ശമ്പള കുടിശ്ശിക വരുത്തിയ സ്വകാര്യ കമ്പനിക്ക് തൊഴില്‍ വകുപ്പിന്റെ താക്കീത്
ജിദ്ദ: മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക വരുത്തിയ സ്വകാര്യ നിര്‍മ്മാണ കമ്പനിയോട് ഉടന്‍ വേതനം നല്കാന് തൊഴില്‍ വകുപ്പ് ഉത്തരവ്. നജ്റാനിലെ പ്രമുഖ കമ്പനിയിലാണ് തൊഴിലാളികള്‍ക്ക് മൂന്നു മാസമായി ശമ്പളം നല്‍കാതെ ദുരിതത്തിലാക്കിയത്.
ഇത് സംബന്ധിച്ച് ജീവനക്കാര്‍ നല്കിയ പരാതി കിട്ടിയ ഉടനെ തന്നെ തൊഴില്‍ വകുപ്പ് നേരിട്ട് പരിശോധന നടത്തി ഇടപെട്ടത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനും മറ്റു കമ്പനികളിലേക്ക് മാറാന്‍ താല്പര്യമുള്ളവര്ക്ക് അതിന് അനുവാദം നല്‍കാനും നജ്റാന് തൊഴില്‍ വകുപ്പ് മേധാവി സാലിം അസലും നിര്‍ദേശിച്ചു.
അതേസമയം കമ്പനിയില്‍ തുടരാന്‍ താല്പര്യമുള്ളവര്ക്ക് തുടരാമെന്നും അവര്‍ക്ക് കുടിശ്ശിക നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ തൊഴില്‍ ഉടമയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാലിം അസലും മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."