ശരീഅത്ത് സംരക്ഷണ റാലി; കല്‍പ്പറ്റയിലും പ്രതിഷേധക്കടല്‍ തീര്‍ത്ത് ജനം
കല്‍പ്പറ്റ: പ്രതിഷേധത്തിന്റെ പാല്‍ക്കടല്‍ തീര്‍ത്ത് സമസ്ത വയനാട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയില്‍ ആയിരങ്ങളെത്തി. വൈകിട്ട് നാലോടെ എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയില്‍ പതിനായിരങ്ങളാണ് അണി നിരന്നത്.
കല്‍പ്പറ്റ ടൗണിനെ പ്രകമ്പനം കൊള്ളിച്ച് കടന്നുപോയ റാലി ട്രാഫിക് ജംഗ്ഷന്‍ ചുറ്റി കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് സമാപിച്ചു. മുന്‍നിര സമ്മേളന നഗരിയിലെത്തിയപ്പോഴും എസ്.കെ.എം.ജെ പരിസരത്ത് റാലിയില്‍ കണ്ണികളാവാനായി ആയിരങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതോടെ ഗതാഗത സ്തംഭനം ഒഴിവാക്കാനായി നേതാക്കള്‍ റാലി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
[caption id="attachment_173780" align="aligncenter" width="600"] റാലിയുടെ മുന്‍നിര[/caption]
തുടര്‍ന്ന് പാല്‍ക്കടലായ സമ്മേളന നഗരിയെ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിസംബോധനം ചെയ്തു. പതിനായിരങ്ങള്‍ അണിനിരന്നിട്ടും ടൗണിലെ ഗതാഗതത്തിന് വലിയ പ്രയാസങ്ങളുണ്ടാക്കാതെ റാലിയെ നിയന്ത്രിച്ചത് എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ വളണ്ടിയര്‍മാരായിരുന്നു.
മുഴുവന്‍ കവലകളിലും ജാഗരൂകരായ പ്രവര്‍ത്തകര്‍ റാലിക്കിടയിലും വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യങ്ങളൊരുക്കി പ്രശംസക്ക് പാത്രരായി. ആള്‍ക്കൂട്ടത്തെ ഉള്‍ക്കൊള്ളാനാവാത്ത സമ്മേളന നഗരിയുടെ പരിസരങ്ങളിലെ കെട്ടിടങ്ങളിലും റോഡരികിലും നിന്നാണ് പ്രവര്‍ത്തകര്‍ സമ്മേളനം വീക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."