HOME
DETAILS

പരമാനന്ദത്തിന്റെ രാഗലയങ്ങള്‍ക്ക് വിരാമം

  
backup
November 22 2016 | 21:11 PM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%be%e0%b4%97%e0%b4%b2%e0%b4%af%e0%b4%99

പാരമ്പര്യത്തിന്റെ പ്രൗഢിയില്‍ ഉരുവം കൊണ്ടതാണ് ഡോ. ബാലമുരളീകൃഷ്ണയുടെ സംഗീത സ്വത്വം. ത്യാഗരാജ സ്വാമികളുടെ അഞ്ചാം തലമുറയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ത്യാഗരാജ സ്വാമികള്‍, വെങ്കിട സുബ്ബയ്യ, ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, പാരുപ്പള്ളി രാമകൃഷ്ണപന്തലു അഞ്ചാം തലമുറക്കാരനായി ബാലമുരളീകൃഷ്ണ. പുല്ലാങ്കുഴലും വീണയും വയലിനും ഒരു പോലെ വഴങ്ങിയ സംഗീതജ്ഞനായ പട്ടാഭിരാമയ്യരുടേയും വീണയില്‍ വിദുഷിയായ സൂര്യകാന്തമ്മയുടേയും മകനായ അദ്ദേഹം ജനിക്കുന്നതു തന്നെ അത്തരമൊരു അന്തരീക്ഷത്തിലേക്കാണ്. അഞ്ചാം വയസില്‍ കര്‍ണാടക സംഗീതത്തില്‍ അരങ്ങേറാനുള്ള പാകത ആ കുട്ടിയില്‍ കൈവന്നതും സ്വാഭാവികം. പാരുപ്പള്ളി രാമകൃഷ്ണപന്തലുവായിരുന്നു ബാലമുരളിയുടെ ഗുരുനാഥന്‍.
കര്‍ണാടക സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്നു ബാലമുരളീകൃഷ്ണ. വായ്പ്പാട്ടിനൊപ്പം മൃദംഗത്തിലും ഗഞ്ചിറയിലും വയലിനിലും തന്റെ കഴിവിനെ ആവോളം വിളക്കി ചേര്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഒപ്പം വയലിനിന്റെ ബൃഹത് രൂപമായ വയോള എന്ന സംഗീതോപകരണവും അദ്ദേഹത്തിനു വഴങ്ങി.
ജനിതകമായി ലഭിച്ച കഴിവിനൊപ്പം പുതുമ തേടിയുള്ള അന്വേഷണങ്ങളും വഴിമാറി നടക്കാനുള്ള ധൈര്യവുമായിരുന്നു സമകാലികരായവരില്‍ നിന്നും പില്‍ക്കാല സംഗീതജ്ഞ രില്‍ നിന്നും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്. അദ്ദേഹത്തിന്റെ സംഗീത യാത്ര പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചലച്ചിത്രങ്ങളില്‍ പിന്നണി ഗായകനായും സംഗീത സംവിധായകനായും പശ്ചാത്തല സംഗീതമൊരുക്കിയും അദ്ദേഹം നിറഞ്ഞു. ബാലമുരളീകൃഷ്ണയെപ്പോലെ കര്‍ണാടക സംഗീതത്തിനു കനപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗീതജ്ഞന്‍ 21ാം നൂറ്റാണ്ടിലില്ല. കര്‍ണാടക സംഗീതത്തിലെ അടിസ്ഥാനമായ 72 മേളകര്‍ത്താരാഗങ്ങളിലും കൃതി രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം 25ഓളം പുതിയ രാഗങ്ങളും സംഭാവന ചെയ്തു. ലവംഗി, മനോരമ, മഹതി, പ്രതി മധ്യമാവതി, രോഹിണി, സുമുഖം, സുഷമ, സിദ്ധി, പുഷ്‌കര ഗോദാവരി, മോഹനഗന്ധി തുടങ്ങിയവ അതില്‍ ചിലതു മാത്രം. കൃതികള്‍ ചിട്ടപ്പെടുത്തിയും രാഗങ്ങള്‍ നിര്‍മിച്ചും വായ്പ്പാട്ടിലൂടെയും സംഗീതോപകരണങ്ങളിലെ പ്രാവീണ്യത്തിലൂടെയും അനേകം ശിഷ്യരെ സംഭാവന ചെയ്തും ഇന്ത്യന്‍ സംഗീതത്തിന് അദ്ദേഹം നല്‍കിയ അളവില്ലാത്ത സംഭാവനകളാണ് ആ പ്രതിഭയുടെ ആഴവും പരപ്പും.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആനന്ദത്തിലാറാടിച്ച് 25,000ലധികം വേദികളില്‍ അദ്ദേഹം സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചു. ഒപ്പം ഹിന്ദുസ്ഥാനി സംഗീതജ്ഞരായ പണ്ഡിറ്റ് ഭീംസന്‍ ജോഷി, ഹരിപ്രസാദ് ചൗരസ്യ, കിഷോരി അമോന്‍കര്‍ അടക്കമുള്ളവര്‍ക്കൊപ്പവും ലോകത്തിലെ വിവിധ സംഗീതജ്ഞര്‍ക്കൊപ്പവും ജുഗല്‍ബന്ദിയും അദ്ദേഹം നടത്തി.
വരേണ്യ വര്‍ഗത്തിനു മാത്രം പ്രാപ്യമെന്നു വിശ്വസിച്ചിരുന്ന കര്‍ണാടക സംഗീതത്തെ ജനകീയമാക്കാനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. പാരമ്പര്യത്തിലൂന്നി അതിന്റെ അസ്ഥിവാരത്തില്‍ ഉറപ്പോടെ നിന്നുകൊണ്ട് അദ്ദേഹം മാറി നടക്കാനുള്ള കരുത്തുകാട്ടി. അദ്ദേഹത്തിന്റെ സംഗീത ശാരീരം ഒരേ സമയം കാല്‍പ്പനികവും ക്ലാസ്സിസവുമായി രൂപം പ്രാപിക്കുന്നു. ലാവണ്യതയോടെയും ധാതുവീര്യത്തോടെയും അദ്ദേഹം ഓരോ രാഗത്തേയും സമീപിച്ചു. ഉള്ളില്‍ എഴുത്തുകാരന്റെ സ്ഫുലിംഗങ്ങളുള്ളതിനാല്‍ കൃതികള്‍ പാടുമ്പോള്‍ ഭാവങ്ങളുടെ കടലാഴങ്ങളാണ് അനുവാചകനു മുന്നില്‍ അനുഭവമായി നിന്നത്.
ഏഴു പതിറ്റാണ്ടുകളോളം നീണ്ട കനപ്പെട്ട സംഗീത യാത്രയ്ക്ക് വിരാമമിടുമ്പോള്‍ ഇന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണത്. എങ്കിലും അദ്ദേഹം അവശേഷിപ്പിച്ച സംഗീതത്തിന്റെ അറ്റമില്ലാത്ത വിസ്മയ ലോകം എക്കാലവും നിറഞ്ഞുനില്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 months ago
No Image

ഷിരൂരില്‍ കരളലിയിക്കുന്ന രംഗങ്ങള്‍, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവും കാത്ത് കുടുംബം

Kerala
  •  3 months ago
No Image

കാണാതായിട്ട് 71ാം ദിവസം; ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെടുത്തു, വിതുമ്പി സഹോദരി ഭര്‍ത്താവും മനാഫും

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് വന്‍തിരിച്ചടി നല്‍കി ഹിസ്ബുല്ല; മൊസാദിന്റെ ആസ്ഥാനത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

അര്‍ജ്ജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ മൃതദേഹം 

Kerala
  •  3 months ago
No Image

ശശിയെ കൈവിടാതെ പാര്‍ട്ടി; അന്വേഷണമില്ല, അന്‍വറിന്റെ പരാതി സി.പി.എം തള്ളി

Kerala
  •  3 months ago
No Image

പീഡനക്കേസ്: ഇടവേള ബാബു അറസ്റ്റില്‍

Kerala
  •  3 months ago