കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ്പ് മാത്യു വട്ടക്കുഴി അന്തരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ്പ് മാത്യു വട്ടക്കുഴി (86) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു മരണം. നാളെ ഉച്ചകഴിഞ്ഞ രണ്ടിന് സമൂഹബലിയോടെ ശുശ്രൂഷകള്‍ ആരംഭിച്ച് കത്തീഡ്രലില്‍ ഖബറടക്കം നടത്തും.
1930 ഫെബ്രുവരി 20ന് വാഴൂര്‍ ചെങ്കല്‍ വട്ടക്കുഴിയില്‍ പരേതരായ ജോസഫ് റോസമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1947ല്‍ ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. ശ്രീലങ്കയിലെ കാന്‍ഡി, പൂനെ മേജര്‍ സെമിനാരികളില്‍ വൈദിക പഠനത്തിനുശേഷം 1956ല്‍ മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
1977 ഫെബ്രുവരിയില്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ രൂപതയുടെ ചാന്‍സലറും വികാരി ജനറലുമായിരുന്നു. 1987 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി അഭിഷിക്തനായി. 2001 ജനുവരിയില്‍ വിരമിച്ചശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."