വ്യക്തിനിയമം ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ സമൂഹം രംഗത്തിറങ്ങണം: അബ്ദുസമദ് പൂക്കോട്ടൂര്‍
കല്‍പ്പറ്റ: ഭരണ ഘടനയുടെ വ്യക്തി നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൊതു സമൂഹം രംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമസത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ പൊതു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണ ഘടനയുടെ അന്തസത്തക്ക് നിരക്കാത്ത രീതിയില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. അതിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ മുഴുവന്‍ മതസമൂഹങ്ങളുടെയും പിന്തുണയുണ്ടാവണം. രാജ്യത്ത് ഓരോരുത്തര്‍ക്കും അവരവരുടെ മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ അവകാശം എടുത്ത് നീക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. നാനാജാതി മതസ്തര്‍ ജീവിക്കുന്ന ഭാരതത്തില്‍ പ്രായോഗികമല്ലാത്ത ഒരു നിയമം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏക സിവില്‍കോഡിനെതിരേ പ്രക്ഷോഭങ്ങള്‍ തുടരാന്‍ രാജ്യത്തെ പൊതുസമൂഹം രംഗത്ത് വരണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."