സുബീഷിന്റെ മൊഴി: കൊലക്കേസ് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പൊലിസ്
തലശ്ശേരി: സി.പി.എം നേതാവ് കുഴിച്ചാല്‍ മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് കേസ് നടപടി മാറ്റിവയ്ക്കണമെന്ന് പൊലിസ്.
മോഹനന്‍ വധക്കേസില്‍ പിടിയിലായ പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിടെ സുബീഷ് എന്ന കുപ്പി സുബി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കണ്ണവത്തെ സി.പി.എം പ്രവര്‍ത്തകന്‍ പവിത്രനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കേസിലെ യഥാര്‍ഥ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധമുള്‍പ്പെടെയുള്ള കൊലപാതകങ്ങള്‍ താന്‍ ഉള്‍പ്പെട്ട സംഘമാണ് നടത്തിയതെന്ന മൊഴി സു ബീഷ് നല്‍കിയതായി പൊലിസ് പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണ് പവിത്രന്‍ വധക്കേസില്‍ പുനരന്വേഷണ സാധ്യത പൊലിസ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കോടതിയെ സമീപിച്ചത്.
മുള്ളന്‍പന്നിയെ വെടിവച്ചു കൊന്നയാള്‍ തോക്കും
തിരകളും സഹിതം പിടിയില്‍
തളിപ്പറമ്പ്: മുള്ളന്‍പന്നിയെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കി കഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകണ്ഠപുരം ചേപ്പറമ്പിലെ പുതുശേരി ജനാര്‍ദ്ദന(56)നെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സോളമന്‍ തോമസ് ജോര്‍ജ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നു മുള്ളന്‍പന്നിയുടെ ഇറച്ചിയും മുള്ളുകളും തോക്കും ഒന്‍പത് തിരകളടങ്ങുന്ന ഒരു കവറും പിടിച്ചെടുത്തു. ആറു കിലോ ഇറച്ചി ലഭിച്ചതായും അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതു നല്‍കിയതായും പ്രതി സമ്മതിച്ചതായി റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. തോക്കിന് തളിപ്പറമ്പ് താലൂക്ക് ഓഫിസ് പരിധിയില്‍ ലൈസന്‍സ് ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തിയാല്‍ ശിക്ഷ ഇരട്ടിയാണെന്നും തോക്കിന്റെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ വേട്ടയാടി കൊല്ലുന്നത് മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."