കഞ്ചാവ് വില്‍പന: രണ്ടു പേര്‍ അറസ്റ്റില്‍
അഞ്ചല്‍: കഞ്ചാവ് വില്‍പന നടത്തിവന്ന രണ്ടുപേരെ ഏരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ മണലില്‍ സ്വദേശി ചന്തു എന്ന സുനില്‍ (30), അയിലറ പന്തടി മുകള്‍ സ്വദേശി ബൈജു (39) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുനിലിന്റെ പക്കല്‍ നിന്നും മുപ്പത് ഗ്രാം കഞ്ചാവും, ബൈജു വിന്റെ പക്കല്‍ നിന്നും പതിനഞ്ചു ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ചെറു പൊതികളാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തിവന്നത്. തൊഴിലാളികളും വിദ്യാര്‍ഥികളുമാണ് ഇവരുടെ ഇടപാടുകാര്‍. അയിലറ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
നോട്ട് പ്രശ്‌നം: സി.പി.എം പൊങ്കാല സമരം നടത്തി
കരുനാഗപ്പള്ളി: മോദി സര്‍ക്കാരിന് മനംമാറ്റമുണ്ടാകാന്‍ സി.പി.എം കരുനാഗപ്പള്ളി ഏര്യാ കമ്മിറ്റി പൊങ്കാല സമരം നടത്തി.
കരുനാഗപ്പള്ളി എസ്.ബി.ടിയ്ക്ക് മുന്നില്‍ നടന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളും മുള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ ദേശീയ പാതയുടെ കിഴക്ക് ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപമുള്ള എസ്.ബി.ടിയുടെ മെയിന്‍ ബ്രാഞ്ചിന് മുന്നിലേക്ക് പൊങ്കാല കലങ്ങളുമായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി.
സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ തീ പകര്‍ന്നു തുടക്കമിട്ടു. അടുപ്പില്‍ വിവിധ തരം പായങ്ങളും പുഴുക്കുകളും തയ്യാറായ പശ്ചാത്തലത്തില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് നടന്നന്ന യോഗം കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എ.കെ.ബാലചന്ദ്രന്‍ അധ്യക്ഷനായി. സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്‍ വസന്തന്‍, ബി.എ. ബ്രിജിത്ത്, ക്ലാപ്പന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."