ഹജ്ജ് 2017: പ്രാഥമിക മുന്നൊരുക്കങ്ങൾ വിലയിരുത്തി ഇന്ത്യൻ ഹജ് കമ്മിറ്റി സംഘം മടങ്ങി
മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കം വിലയിരുത്തി ഇന്ത്യൻ ഹജ്ജ് കമ്മിറ്റി സംഘം മടങ്ങി .ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ ചൗധരി മെഹബൂബ് അലി ഖൈസറിന്റെ നേരത്വത്തിലുള്ള സംഘമാണ് പുണ്യ നഗരികളായ മക്കയിലും മദീനയിലും ത്രിദിന സന്ദർശനം നടത്തി പ്രാഥമിക മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. ഹജ്ജ് കമ്മിറ്റി അംഗം ഹസൻ ഖാസിം, സിഇഒ അതാഉ റഹ് മാൻ എന്നിവരാ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും മക്കയിൽ അസീസിയയിലും ഗ്രീൻ കാറ്റഗറിയിലുമാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുങ്ങുന്നത്. ഇവിടങ്ങളിൽ താമസ കേന്ദ്രങ്ങളെ കുറിച്ച് സംഘം വിലയിരുത്തി. ഹറമിന്റെ 1500 മീറ്റർ പരിധിയിലുള്ള ഗ്രീൻ കാറ്റഗറിയിലെ കെട്ടിടങ്ങളാണ് ആദ്യം ഏറ്റെടുക്കുക. മദീനയിൽ നേരത്തെയുണ്ടായിരുന്ന ദൂര പരിധിയിലെ പരാതിയെ കുറിച്ചും സംഘം ചർച്ച നടത്തി. ഈ വർഷം പരാതികളില്ലാത്ത നിലയിൽ താമസ സൗകര്യമൊരുക്കാൻ ശ്രമം നടത്തുന്നുണ്ട്.
ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയാണ് സംഘം ഡൽഹിയിലേക്ക് തിരിച്ചത്. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ് മാൻ ശൈഖ്, ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ്ജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുകയും അനുഗമിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."