ഗ്യാസ് സിലിണ്ടറിലും മായമോ?! പുറത്തേക്ക് വരുന്നത് മണ്ണെണ്ണ മണമുള്ള ദ്രാവകം
കാഞ്ഞങ്ങാട്; ഗ്യാസ് സിലിണ്ടറിന്റെ നോവ് തുറക്കുമ്പോള്‍ പുറത്തേക്ക് വരുന്നത് മണ്ണെണ്ണ മണമുള്ള ചെളി നിറഞ്ഞ ദ്രാവകം. നഗരത്തിലെ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ഫ്രഷ് ഹോട്ടലിലാണ് ഈ മറിമായം കാണുന്നത്.
കാഞ്ഞങ്ങാട്ടെ മഡോണ ഏജന്‍സി വഴി ഇവര്‍ വാങ്ങിക്കുന്ന എച്ച്.പി കമ്പനിയുടെ ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് ചെളി നിറഞ്ഞ ദ്രാവകം പുറത്ത് വരുന്നത്.
കഴിഞ്ഞ പതിനഞ്ച് ദിവസം മുമ്പാണ് ഹോട്ടലുടമ റഫീഖിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നത്. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ തീക്ക് ശക്തി കിട്ടാത്തതും,വളരെ പെട്ടെന്ന് തന്നെ ഗ്യാസ് തീരുന്നതും ശ്രദ്ധയില്‍പ്പെട്ട റഫീഖ് സിലിണ്ടറിന്റെ നോവില്‍ പൊടി പടലം കുടുങ്ങിയതായിരിക്കുമെന്നു കരുതി നോവും,
റെഗുലേറ്ററും പരിശോധിച്ചപ്പോഴാണ് ഗ്യാസിന്റെ മണത്തിനു പകരം മണ്ണെണ്ണ മണം വരുന്നതായി മനസ്സിലാക്കിയത്.
ഇതേ തുടര്‍ന്ന് സിലിണ്ടര്‍ കമഴ്ത്തിവച്ച് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് സിലിണ്ടറിന്റെ നോവ് പ്രസ് ചെയ്തപ്പോള്‍ ഗ്യാസിന് പകരം മണ്ണെണ്ണ മണമുള്ള ചെളിനിറഞ്ഞ ദ്രാവകം സിലിണ്ടറില്‍ നിന്നും പുറത്തേക്ക് വന്നത്. സംഭവത്തെ തുടര്‍ന്ന് സ്റ്റോക്കുണ്ടായിരുന്ന മറ്റൊരു സിലിണ്ടര്‍ ഉപയോഗിച്ചപ്പോള്‍ അതിലും പഴയ അവസ്ഥ തന്നെയായിരുന്നു ഫലം.
ഈ രണ്ടു സിലിണ്ടറുകളും ഗ്യാസ് ഏജന്‍സിയില്‍ തിരികെ കൊണ്ട് പോയി കാര്യം പറഞ്ഞെങ്കിലും ജീവനക്കാര്‍ ഇത് സമ്മതിക്കാന്‍ തയ്യാറായില്ല. എന്നാല്‍ റഫീഖ് സിലിണ്ടറില്‍ നിന്നും പുറത്തേക്ക് വന്ന ദ്രാവകം സൂക്ഷിച്ച പാത്രവും കൂടി ഏജന്‍സി ജീവനക്കാര്‍ക്ക് കാണിച്ചതോടെ രണ്ടു സിലിണ്ടറുകള്‍ ഇവര്‍ മാറ്റി നല്‍കി. എന്നാല്‍ ഈ സിലിണ്ടര്‍ ഉപയോഗിച്ചപ്പോഴും നിലവിലുള്ള അവസ്ഥ തന്നെയായിരുന്നു റഫീഖിനുണ്ടായത്. മാറ്റി നല്‍കിയ സിലിണ്ടറില്‍ നിന്നും മണ്ണെണ്ണ കലര്‍ന്ന അഴുക്ക് നിറഞ്ഞ ദ്രാവകം തന്നെയാണ് പുറത്തേക്ക് വരുന്നത്.
ഇന്നലെയും ഏജന്‍സിയില്‍ നിന്നും വാങ്ങിയ സിലിണ്ടറില്‍ നിന്നും ഇത്തരത്തിലുള്ള ദ്രാവകം തന്നെയാണ് പുറത്തേക്ക് വന്നത്. ഇതോടെ സ്റ്റോക്കുള്ള മറ്റൊരു സിലിണ്ടറിലും ഗ്യാസിന് പകരം ദ്രാവകം പുറത്തേക്ക് വരുമോയെന്ന ആശങ്കയിലാണ് ഹോട്ടലുടമ.1075 രൂപ നല്‍കിയാണ് ഇവര്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കുന്നത്. പ്രതിദിനം രണ്ടു സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതായി റഫീഖ് പറഞ്ഞു.
പലതവണ ഗ്യാസ് ഏജന്‍സിയില്‍ പരാതി പറഞ്ഞിട്ടും യാതൊരു വിധ നടപടികളും ഇവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ഹോട്ടലുടമ പറയുന്നു. അതേ സമയം ഗ്യാസിന് മണമില്ലാത്തത്തിനാല്‍ ഇതുണ്ടാവുന്നതിന് വേണ്ടി സിലിണ്ടറില്‍ ചെറിയ കെമിക്കല്‍ ഇടുന്നതായി ഏജന്‍സി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇത് മണ്ണെണ്ണ മണമുള്ള അഴുക്ക് ദ്രാവകം ലിറ്റര്‍ കണക്കിന് സിലിണ്ടറില്‍ ഉള്ളത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല. ഇതോടെയാണ് ഗ്യാസിലും മായമെന്ന സംശയം ഉടലെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."