വരള്‍ച്ച നേരിടാന്‍ ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു
താമരശ്ശേരി: വരള്‍ച്ച നേരിടുന്നതിനായി അമ്പലമുക്ക്-കൈപ്പക്കമണ്ണില്‍ ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു. വടക്കേപറമ്പ്-കയ്യേലിക്കുന്ന് എന്നിവിടങ്ങളിലെ വയലുകളിലേക്കു വെള്ളമെത്തിക്കുന്ന ഇരുതുള്ളിപ്പുഴയുടെ പ്രധാന കൈവഴികളിലൊന്നായ ചെറ്റത്തോട്ടിലാണ് തടയണ നിര്‍മിച്ചത്.
ഗ്രാമപഞ്ചായത്തിലെ കുടുക്കിലുമ്മാരം ഗ്രാമസഭയെടുത്ത തീരുമാന പ്രകാരമാണ് തടയണ നിര്‍മിച്ചത്.
ചെറ്റത്തോട്ടില്‍ തടയണ നിര്‍മിച്ചതോടെ അന്താനംകുന്ന്-കണാരംപാറക്കല്‍, കയ്യേലിക്കല്‍, കയ്യേലിക്കുന്നുമ്മല്‍, ചെട്ട്യാംതൊടിക ഭാഗങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദ്, രാമന്‍, വി.പി അഹമ്മദ്കുട്ടി, കെ.എം രാജന്‍, പ്രകാശന്‍, എടയാട്ട് ഉബൈദ്, കയ്യേലിക്കല്‍ മൊയ്തീന്‍കുട്ടി, നൗഷാദ് കൈപ്പക്കമണ്ണില്‍, രവി കയ്യേലിക്കല്‍, എ.പി മുഹമ്മദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."