കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരുക്ക്
മുട്ടില്‍: കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ദേശീയ പാതയില്‍ താഴെ മുട്ടില്‍ പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. പൂതാടി പൂക്കൂട്ടത്തില്‍ ശിവരാമന് നായരുടെ മകന് വിനോദ് കുമാറിനാണ് പരുക്കേറ്റത്. കാലിന് ഗുരുതരമയി പരുക്കേറ്റ ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കൊയമ്പത്തൂരിലേക്ക് മാറ്റി.
അപകടങ്ങള്‍ കുറക്കാന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം ഉള്‍പ്പടെ നിരവധി സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടും ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ലഭ്യമായ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ നാല്പതിനു മുകളില്‍ അപകടങ്ങളാണ് പാതിരംപാലം മുതല്‍ മുട്ടില്‍ വരെയുള്ള പതിനൊന്ന് കിലോമീറ്റര്‍ ദൂരത്തില്‍ നടന്നത്. അപകടങ്ങളില്‍ ഇതുവരെ പൊലിഞ്ഞത് 17 ജീവനുകളാണ്. മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വേഗത നിയന്ത്രിക്കാനായുള്ള സംവിധാനങ്ങള്‍ വന്നതിന് ശേഷം നേരിയ കുറവുണ്ടങ്കിലും ഇതൊന്നും അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്പീഡ് ബ്രേക്കിങ് സംവിധാനങ്ങള്‍ ഈ റോഡില്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."