സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് റോഡ്: മാടായിപ്പാറയില്‍ എതിര്‍പ്പുമായി ദേവസ്വം
പഴയങ്ങാടി: മാടായിപ്പാറയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് റോഡുണ്ടാക്കി ടാറിങ് നടത്തിയ സംഭവത്തില്‍ മാനേജ്മെന്റും ദേവസ്വവും രണ്ടുതട്ടില്‍. കഴിഞ്ഞ ദിവസമാണ് ഏറെ വിവാദത്തിലായ റോഡ് ടാര്‍ ചെയ്തത്.
വര്‍ഷങ്ങളായി ഈ സ്ഥാപനത്തിലേക്കു മാടായിപാറയിലൂടെ വിവിധ വഴികളിലൂടെയാണ് വിദ്യാര്‍ഥികളും മറ്റും എത്തിച്ചേര്‍ന്നിരുന്നത്. ഇതിനെ തുടര്‍ന്ന് സ്കൂളിലേക്കായി മാനേജ്മെന്റ് നേരിട്ടു റോഡ് നിര്‍മിക്കുകയായിരുന്നു.
എന്നാല്‍ റോഡിനായി ഉപയോഗിച്ച സ്ഥലം ദേവസ്വം ഭൂമിയെന്നാണ് ദേവസ്വത്തിന്റെ വാദം. ദേവസ്വം ഭൂമി കൈയേറിയാണ് സ്കൂള്‍ അധികൃതര്‍ റോഡ് നിര്‍മിച്ച് ടാറിങ് പ്രവൃത്തി നടത്തിയതെന്നു ചിറക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എം അരവിന്ദാക്ഷന് അറിയിച്ചു. സ്കൂളിലേക്കു പോകുന്ന സ്ഥലം മാടായി ഗവ. ബോയ്സ് ഹൈസ്കൂളിന്റെ ഗ്രൗണ്ടായ പാളയം ഗ്രൗണ്ടിന്റെ ഭാഗമാണെന്നും ബോയ്സ് ഹൈസ്കൂള്‍ അധികൃതര്‍ റോഡിനായി സമ്മതം നല്കിയ രേഖകള്‍ ഉണ്ടെന്നു മാനേജ്മെന്റും അവകാശപ്പെടുന്നു. പാളയം ഗ്രൗണ്ടിനായി പവലിയന് നിര്‍മിച്ചത് റോഡിനുള്ള സ്ഥലം ഒഴിവാക്കിയ ശേഷമാണെന്നും മനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു. ദേവസ്വത്തിന്റെ കണ്മുന്നില് റോഡുണ്ടാക്കി ടാര്‍ ചെയ്യുന്നതുവരെ യാതൊരു നടപടിയും എടുക്കാതെ പ്രവൃത്തി നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ദേവസ്വം അധികൃതര്‍ നിയമനടപടിയുമായി രംഗത്തിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."