വഴിമുടക്കി ബോര്‍ഡുകള്‍
കണ്ണൂര്‍: നഗരത്തില്‍ പരസ്യ ബോര്‍ഡുകളില്‍ തട്ടി യാത്രക്കാരുടെ വഴി മുട്ടുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാണിജ്യാവശ്യത്തിനും സംഘടനകളുടെ പരിപാടികളുടെ പ്രചാരണ ബോര്‍ഡുകളുമാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വഴി മുടക്കികളാകുന്നത്.
കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലെ നടപ്പാതയില്‍ പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ റോഡിനു നടുവിലെ ഡിവൈഡറുകളിലും വൈദ്യുതി തൂണുകളിലും പരസ്യബോര്‍ഡുകളുടെ പ്രളയമാണ്.
കലക്ടറേറ്റിനു മുന്നില്‍ ഫുട്പാത്തില്‍ വെച്ചിരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ കൃത്യമായി ഉറപ്പിക്കാത്തതിനാല്‍ കാറ്റിലും മറ്റും ഇളകി കാല്‍നടയാത്രക്കാരുടെ ദേഹത്തു തട്ടുന്നതും പതിവാണ്. എന്നാല്‍ ഇത്തരം അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേ അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നേരത്തെ ഓരോ മാസവും വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എടുത്തു മാറ്റുകയും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഇത്തരത്തിലുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
നഗരത്തിലെ ഏറെ തിരക്കുള്ള റോഡില്‍ നിന്നു രക്ഷപ്പെടാന്‍ ഫുട്പാത്തില്‍ കയറിയാല്‍ അവിടെയും യാത്ര തടസ്സപ്പെടുന്ന അവസ്ഥയാണ് ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."