പിണറായിയും നരേന്ദ്രമോദിയും ഒരുപോലെയെന്ന് ഷിബു ബേബിജോണ്‍
തിരുവനന്തപുരം: പിണറായിയും നരേന്ദ്രമോദിയും ഒരുപോലെയെന്ന് ഷിബു ബേബിജോണ്‍. കേരളത്തില്‍ സര്‍വ്വകക്ഷി യോഗത്തിലേക്ക് ആര്‍.എസ്.പിയെ വിളിക്കത്തതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഷിബു ബേബി ജോണ്‍ പ്രതികരണം നടത്തിയത്. ജനങ്ങളുടെ പൊതു പ്രശ്‌നങ്ങളില്‍ പോലും കേരളത്തില്‍ മുഴുവന്‍ ഇടത് സങ്കുചിത രാഷ്ട്രീയം കലര്‍ത്താനാണ് പിണറായി ചെയ്യുന്നത്. അത് തന്നെയാണ് മോദിയും ചെയ്യുന്നതെന്ന് ഷിബു വിമര്‍ശിച്ചു
ബീഹാര്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് സന്ദര്‍ശനാനുമതി നല്‍കിയ പ്രധാനമന്ത്രി കേരളത്തിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഷിബു വ്യക്തമാക്കി.
ജനങ്ങളുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി പി എം നേതൃത്വം പരിശോധിക്കണം.
ആര്‍ എസ് പി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഒരു പാര്‍ട്ടിയാണ് . ഇന്നലെ കിളിര്‍ത്തു വന്നവരുമായി സര്‍വ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകള്‍ തീരുമാനം എടുക്കുന്നത് കൊണ്ടാണെന്നും ഷിബു വിമര്‍ശിച്ചു.
പിണറായിയുടേയും മോദിയുടേയും ഒരേ പോലെയുള്ള ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
"കേരളത്തിൽ നിന്നുള്ള സർവ്വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചു" ഈ വാർത്ത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അറിയിക്കട്ടെ .'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടാണ് സൂചിപ്പിക്കുന്നത് .
പക്ഷെ ചില ദാർഷ്ട്യങ്ങൾക്ക് ചില പ്പോൾ പൊടുന്ന നവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിയത് .കേരളത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചപ്പോൾ 'ആർ എസ് പി 'എന്ന രാഷ്ട്രീയ പാർട്ടിയെ വിളിക്കാതിരിക്കാൻ, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ മുഴുവൻ ജനങ്ങളുടെയുമായ ഒരു പ്രശ്നം ചർച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലർത്തി' നമ്മുടെ ഭരണനേതാക്കൾ .അത് തന്നെയാണ് ഇപ്പോൾ നരേന്ദ്ര മോദിയും ചെയുന്നത് .
ജനങ്ങളുടെ പ്രശനങ്ങൾ ചർച്ച ചെയ്യുന്നിടങ്ങളിൽ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി പി എം നേതൃത്വം പരിശോധിക്കണം.ആർ എസ് പി ഇന്ത്യൻ പാർലമെന്റിൽ അംഗമുള്ള രാഷt ടീ യ പ്രസ്ഥാനമാണ്,ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടുള്ള ഒരു പാർട്ടിയാണ് . ഇന്നലെ കിളിർത്തു വന്നവരുമായി സർവ്വകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകൾ തീരുമാനം എടുക്കന്നത് കൊണ്ടാണ്.
'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശന മതി നൽക്കുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."