ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം: പിലിക്കോടിനു കിരീടം
കാലിക്കടവ്: അഞ്ചു ദിവസമായി നടന്ന ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ആതിഥേയരായ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കി. യു.പി വിഭാഗത്തില്‍ എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍ ജേതാക്കളായി. എല്‍.പി വിഭാഗത്തില്‍ എ.യു.പി.എസ് തങ്കയത്തിനൊപ്പം ഉദിനൂര്‍ സെന്‍ട്രല്‍ ഒന്നാം സ്ഥാനം പങ്കിട്ടു. അറബിക് സാഹിത്യോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ എ.യു.പി.എസ് എടച്ചാക്കൈ വിജയികളായി. യു.പി വിഭാഗത്തില്‍ റഹ്മാനിയ യു.പി സ്‌കൂള്‍ പടന്ന, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ആര്‍.വി. എച്ച്.എസ്എസ് പടന്ന എന്നിവര്‍ ജേതാക്കളായി. സംസ്‌കൃതോത്സവത്തില്‍ യു.പി.വിഭാഗത്തില്‍ എ.യു.പി.എസ്.ഓലാട്ടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.കെ.എസ് എച്ച് എസ് കുട്ടമത്തും വിജയകിരീടമണിഞ്ഞു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി. പിലിക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കുഞ്ഞിരാമന്‍, എം.ടി.പി മൈമൂനത്ത്, നിഷാംപട്ടേല്‍, ടി.ടി ഗീത, ഡി.ഇ.ഒ കെ.പി പ്രകാശ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സിചന്ദ്രമോഹനന്‍, സീനിയര്‍ സൂപ്രണ്ട് ടി.വി സുരേഷ്, ബി.പി.ഒ കെ നാരായണന്‍, പി.ടി.എ പ്രസിഡന്റ് ടി മോഹനന്‍, സിന്ധു എരവില്‍, അഭിരാമി ആര്‍.കെ കാനായി, സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.പി രാജശേഖരന്‍, ടി.കെ.രവീന്ദ്രന്‍ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എം സദാനന്ദന്‍ സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."