ആറാട്ടുപുഴ കെ.എസ്.ഇ.ബി.ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ നീക്കം
മുതുകുളം: തീരദേശ മേഖലയായ ആറാട്ടുപുഴയിലെ കെ.എസ്.ഇ.ബി.സെക്ഷന്‍ ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ നീക്കം. ഇതിനെതിരെ ജനരോഷം ശക്തമാകുന്നു.
നിലവില്‍ ആറാട്ടുപുഴ എം.ഇ.എസ്.ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച് വരുന്ന കെ.എസ്.ഇ.ബി.ഓഫീസിനെ വെട്ടത്ത് കടവില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
വടക്ക് മതുക്കല്‍ മുതല്‍ തെക്ക് വലിയഅഴീക്കല്‍ വരെയുള്ള പ്രദേശത്തെ ജനങ്ങള്‍ ആശ്രയിച്ച് വരുന്ന ഓഫീസാണ് ഇത്. തീരദേശ പാതയില്‍ ആറാട്ടുപുഴ പ്രധാന ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഓഫീസില്‍ സമീപ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് എത്തിപ്പെടാന്‍ സൗകര്യമായിരുന്നു.
വെട്ടത്ത് കടവില്‍ പുതിയ കെട്ടിടം സ്ഥിതിചെയ്യുന്നത് ആറാട്ടുപുഴ ജഗ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായാണ്. ഈ ഭാഗത്തേക്ക് പൊതു യാത്രാ സൗകര്യങ്ങളില്ല. ആറാട്ടുപുഴ ജംങ്ഷനില്‍ നിന്ന് കെ.എസ്.ഇ.ബി.ഓഫീസില്‍ എത്തണമെങ്കില്‍ ഇനി മുതല്‍ നാല്‍പ്പത് രൂപ നല്‍കി ഓട്ടോയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തീരദേശ വാസികള്‍ക്ക് ഇത് മൂലം ബുദ്ധിമുട്ടാണുണ്ടാകുന്നത്.
ഉപ്പ് കാറ്റടിക്കുന്നത് മൂലം കംപ്യൂട്ടറിന്റ ഹാര്‍ഡിസ്‌ക്കൂള്‍പ്പെടെയുള്ള യന്ത്ര ഭാഗങ്ങള്‍ തകരാറിലാകുന്നത് പതിവാണെന്ന് അതികൃതര്‍ പറയുന്നു.ഇത് മൂലം പല ദിവസങ്ങളിലും ബില്ലിംങ് പോലും മുടങ്ങിയിട്ടുണ്ട്.ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒരുമാനെറ്റ് 100 മീറ്റര്‍ പരിധിയില്‍ തൃക്കുന്നപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസ് പരിഹരിക്കുന്നതിന്റെ ഭാഗമാണ് ഓഫീസ് മാറ്റുന്നത് എന്നാണ് അധികൃതരുടെ വാദം. കൂടാതെ ഓഫീസ് വിവരങ്ങള്‍ കൈമാറുന്നതിന് കെ.എസ്.ഇ.ബി.യെ സഹായിക്കുന്ന ഒരുമനെറ്റ് എന്ന ഓണ്‍ലൈന്‍ സംവിധാനം സ്വകാര്യ മൊബൈല്‍ കമ്പനിയാണ് സ്ഥാപിക്കുന്നതെന്നും.നിലവില്‍ ഉപ്പ് കാറ്റടിക്കുമ്പോള്‍ ടവര്‍ പ്രവര്‍ത്തനരഹിതമാകാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സ്വകാര്യ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ വിമുഖത കാണിക്കുന്നെന്നും ബോര്‍ഡ് പറയുന്നു.
എന്നാല്‍ അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഈ സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും സംസ്ഥാനത്ത് തീരദേശ മേഘലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇത്തരം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുംപ്രദേശവാസികള്‍ വാദിക്കുന്നു. കെട്ടിട ഉടമസ്ഥര്‍ക്ക് യാതൊരു വിധ മുന്നറിയിപ്പ് നല്‍കാതെയാണ് ധൃതി പിടിച്ച് കെ.എസ്.ഇ.ബി.ഓഫീസ് മാറ്റി സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബോര്‍ഡിന്റെ വിവിധ സാധനങ്ങള്‍ വെട്ടത്ത് കടവിലേക്ക് മാറ്റാന്‍ തുടങ്ങി എന്നും പ്രദേശവാസികള്‍ പറയുന്നു.ജന സൗകര്യം മാനിക്കാതെയുള്ള ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."