വി.എസ് ഒഴിഞ്ഞിട്ടും സി.പി.എമ്മില്‍ വിഭാഗീയതയ്ക്ക് ശമനമില്ല;
ആലപ്പുഴ: നീണ്ട ഇടവേളയ്ക്കുശേഷം സി.പി.എമ്മില്‍ വീണ്ടും വിഭാഗീയതയ്ക്ക് അരങ്ങൊരുങ്ങുന്നു. വി.എസ്സിന് നേരിട്ട് നിയന്ത്രണമില്ലാത്ത ഇപ്പോഴത്തെ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ധനമന്ത്രി തോമസ് ഐസക്കാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. നിയമസഭാ സമ്മേളനത്തിലും സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കാതെ മാറിനിന്ന് പ്രതിഷേധിക്കുന്ന ഇ.പി ജയരാജനൊപ്പം ഐസക്ക് ചേരുമോയെന്ന ഉള്‍ഭയവും പാര്‍ട്ടി പ്രകടിപ്പിക്കുന്നുണ്ട്.
കായംകുളം എം.എല്‍.എയും ഔദ്യോഗിക പക്ഷക്കാരിയുമായ പ്രതിഭാ ഹരിക്കെതിരെ വി എസ് പക്ഷത്തിന്റെ ആക്രമണം രൂക്ഷമായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ പുരുഷ സുഹൃത്തുമായി വനിത എം.എല്‍.എ ചുറ്റിയടിക്കുന്നതായി ഒരു മലയാളം ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ് വിമതര്‍ക്കെതിരെ ഔദ്യോഗിക പക്ഷം തിരിയാന്‍ കാരണം.വാര്‍ത്ത വന്നത് വിമതപക്ഷത്തിന്റെ ഒത്താശയോടെയാണെന്നാണ് വനിത എ.എല്‍.എ ആരോപിച്ചിട്ടുളളത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുവെന്ന തരത്തില്‍ എം.എല്‍.എ തന്റെ ഫെയ്‌സ് ബുക്കില്‍ കാര്യങ്ങള്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.
വളരെ നികൃഷ്ടമാണ് എം.എല്‍.എയുടെ പോസ്റ്റ് . 'കാമ കഴുതകള്‍ കരഞ്ഞു ജീവിക്കും. അത് കഴുതയുടെ ജന്തു വിധി' തനിക്കെതിരെ വാര്‍ത്തകള്‍ ചമയ്ക്കാനും പ്രസിദ്ധപ്പെടുത്താനും ഇറങ്ങി തിരിച്ചവര്‍ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പിന്മുറക്കാരാണ്. ദൈവം എല്ലാം കാണുന്നുണ്ട്... കാത്തിരിക്കാം..... എന്നിങ്ങനെ പോസ്റ്റ് തുടരുന്നു..... കനത്ത വി.എസ് പക്ഷക്കാരനും മൂന്നു തവണ കായംകുളം എം.എല്‍ എയുമായിരുന്ന സി.കെ സദാശിവനെ ഒതുക്കിയാണ് ജി . സുധാകരന്റെ അടുത്ത അനുയായിയായ പ്രതിഭാ ഹരിയെ കായംകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്. അന്ന് തുടങ്ങിയ പൊട്ടിതെറികള്‍ ഇപ്പോള്‍ ഉഛസ്ഥായിയിലെത്തി. കായംകുളത്ത് പോര് മുറുകുമ്പോള്‍ ഐസക്കിന്റെ തട്ടകമായ ആലപ്പുഴയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആലപ്പുഴയില്‍ വി എസ്സിന്റെ ഒത്താശയോടെ നീങ്ങുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പച്ചപിടിക്കുന്നതായാണ് സൂചന. ഐസക്കിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത് പൊതുമരാമത്ത് മന്ത്രിയും പിണറായിയുടെ വിശ്വസ്തനുമായ ജി സുധാകരനെയാണ്. ജില്ലയില്‍ രണ്ടു മന്ത്രിമാര്‍ കൊമ്പുക്കോര്‍ക്കുമ്പോള്‍ മുന്‍തൂക്കം വിമതവിഭാഗത്തിനു തന്നെയാണ്. ഭരണപരിഷ്‌ക്കാര തലവനായി മാറിയ വി എസ്സിന് നേരിട്ട് നേതൃത്വം നല്‍കാന്‍ കഴിയാത്തതാണ് ഐസക്കിന് അവസരം ഒരുങ്ങിയത്.
ധനമന്ത്രിയെന്ന നിലയില്‍ ഐസക്ക് മണ്ഡലത്തില്‍ നടത്തുന്ന പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുരങ്കം വെക്കാനാണ് ഔദ്യോഗിക പകഷത്തിന്റെ തീരുമാനം. ധാരണ പ്രകാരം ഐസക്കിന്റെ മണ്ഡലമായി ആലപ്പുഴ തുമ്പോളി സെന്റ് തോമസ് സ്‌കൂളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്ക് ഔദ്യോഗിക പക്ഷം തടയിട്ടു കഴിഞ്ഞു. ഐസക്കിന്റെ പ്രാദേശിക പിന്തുണ നഷ്ടപ്പെടുത്തുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കൃസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയാല്‍ പളളികളിലുളള ഐസക്കിന്റെ പിന്തുണ തകര്‍ക്കാം എന്നാണ് നേതൃത്വം കരുതുന്നത്. ഐസക്കിനെതിരെയുളള നീക്കത്തില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ ഉള്‍പ്പടെയുളളവര്‍ പാര്‍ട്ടി വിട്ട് മറുകണ്ടം ചാടി കഴിഞ്ഞു.
കഴിഞ്ഞ ദിവസം തുമ്പോളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും അംഗങ്ങളും ഉള്‍പ്പടെയുളളവര്‍ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് കാട്ടി നേതൃത്വത്തിന് കത്തുനല്‍കി.ഐസക്-വി.എസ് പക്ഷവുമായി അടുത്തുബന്ധം പുലര്‍ത്തുന്ന നിലവിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജോര്‍ജ്ജിനെ മാറ്റി സി ഐ ടി യു നേതാവുകൂടിയായ ഔദ്യോഗിക പക്ഷത്തെ ടി.ജെ കുഞ്ഞുമോനെ സെക്രട്ടറിയാക്കിയതാണ് വിഭാഗീയത മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."