ധനരാജ് വധം: ഗൂഢാലോചനാ കേസില്‍ ആര്.എസ്.എസ് നേതാവ് അറസ്റ്റില്‍
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ആര്.എസ്.എസ് നേതാവ് അറസ്റ്റില്‍. ആര്.എസ്.എസ് ജില്ലാ കാര്യവാഹകും നെയ്യാറ്റിന്‍കര പരശുവക്കല്‍ സ്വദേശിയുമായ കണ്ണനെന്ന എസ്.ആര് അജീഷി(28) നെയാണ് പയ്യന്നൂര്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തത് . കൊലപാതകത്തിന് തലേദിവസം ആര്.എസ്.എസ്. നേതാക്കളോടൊപ്പം പരത്തിക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഇയാളെത്തിയിരുന്നതായും കൊലപാതക കേസില്‍ പ്രതികളായവരുമായി സംസാരിച്ചിരുന്നതായും പൊലിസിന് സൂചന ലഭിച്ചിരുന്നു.
കൃത്യം നിര്‍വഹിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പയ്യന്നൂരിലെത്തുകയും അജീഷുമായി ബന്ധപ്പെടുകയും ആയുധങ്ങള്‍ പയ്യന്നൂരില്‍ സൂക്ഷിക്കുകയും ചെയ്തുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
കൊല നടത്തിയ ശേഷം തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നുവെന്ന് നേരത്തെ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തിനുശേഷം പയ്യന്നൂരില്‍ നിന്നും മുങ്ങിയ അജീഷിനെ കണ്ടെണ്ടത്താന്‍ പൊലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. മൊബൈല്‍ ഫോണ്‍ പിന്തുടര്ന്ന് കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ പൊലിസിന്റെ സഹായത്തോടെ പയ്യന്നൂര്‍ സി.ഐ.യുടെ പ്രത്യേക സ്ക്വാഡംഗങ്ങളായ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.വി. രാജേഷ് , അബ്ദുല്‍ ജബ്ബാര്എന്നിവരടങ്ങിയ സംഘം പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."