
റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം

സ്‌പെയ്ൻ: ലാ ലിഗയിൽ വിജയക്കുത്തിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. റയോ വല്ലോക്കാനോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാർലോ ആൻസലോട്ടിയും സംഘവും പരാജയപ്പെടുത്തിയത്. മത്സരത്തിൽ റയലിന് വേണ്ടി സൂപ്പർതാരം കിലിയൻ എംബാപ്പെ ഒരു ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. റയലിനായി എംബാപ്പെ നേടുന്ന 29ാം ഗോളായിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും ഫ്രഞ്ച് സൂപ്പർതാരത്തിന് സാധിച്ചിരിക്കുകയാണ്.
റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ 29+ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് എംബാപ്പെ ഇടം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, റൂഡ് വാൻ നിസ്റ്റൽറൂയ്, റൊണാൾഡോ നസാരിയോ, ഡാവർ സുക്കർ, ഇവാൻ സമോറാനോ, ഹ്യൂഗോ സാഞ്ചസ് എന്നിവരാണ് ഈ പട്ടികയിലുള്ള താരങ്ങൾ. റൊണാൾഡോക്ക് ശേഷം അരങ്ങേറ്റ സീസണിൽ തന്നെ ഇത്രയധികം ഗോളുകൾ സ്കോർ ചെയ്യുന്ന ആദ്യ താരം കൂടിയാണ് എംബാപ്പെ.
റയൽ മാഡ്രിഡിനായി അരങ്ങേറ്റ സീസണിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ഇവാൻ സമോറാനോയുടെ പേരിലാണുള്ളത്. റയലിനായി അരങ്ങേറ്റ സീസണിൽ 39 ഗോളുകളാണ് താരം നേടിയത്. ഇതിനോടകം തന്നെ 41 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ സ്വന്തമാക്കിയ എംബാപ്പെക്ക് ഈ റെക്കോർഡ് തകർക്കാനുള്ള അവസരവും മുന്നിലുണ്ട്. റൊണാൾഡോ റയലിനായി അരങ്ങേറ്റ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 10 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. ഏഴ് ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയുടെ റെക്കോർഡും ഫ്രഞ്ച് താരത്തിന് തകർക്കാൻ സാധിക്കും.
മത്സരത്തിൽ എംബാപ്പെക്ക് പുറമെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും റയലിനായി ലക്ഷ്യം കണ്ടു. പെഡ്രോ ഡയസ്സാണ് റയോ വല്ലോക്കാനക്കായി ആശ്വാസ ഗോൾ നേടിയത്. ബോൾ പൊസഷനിലും റയോ വല്ലോക്കാനെയായിരുന്നു മുന്നിലുണ്ടായിരുന്നത്. 55 ബോൾ പൊസഷൻ സ്വന്തമാക്കിയ വല്ലോക്കാനോ 20 ഷോട്ടുകളാണ് റയലിൻ്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളിൽ നിന്നും അഞ്ച് ഷോട്ടുകൾ ലക്ഷ്യത്തിൽ എത്തിക്കാൻ റയലിന് സാധിച്ചു.
നിലവിൽ ലാ ലിഗയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 27 മത്സരങ്ങളിൽ നിന്നും 17 വിജയവും ആറ് സമനിലയും നാല് തോൽവിയും അടക്കം 57 പോയിൻ്റാണ് റയലിൻ്റെ കൈവശമുള്ളത്. ഇത്ര തന്നെ പോയിൻ്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോൾ വ്യത്യാസത്തിൽ റയലിനേക്കാൾ ബഹുദൂരം മുന്നിലാണ് ബാഴ്സ.
kylian mbappe Create a New Record in Real Mdarid in Goal Scoring
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 2 hours ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 3 hours ago
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്
Cricket
• 10 hours ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 11 hours ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ
Kerala
• 11 hours ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 12 hours ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 12 hours ago
കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം
Cricket
• 12 hours ago
എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല
National
• 12 hours ago
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ
Football
• 13 hours ago
ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും
Kerala
• 13 hours ago
വിദേശ വിദ്യാർഥികളുടെ ഹാർവാർഡ് പ്രവേശനം തടയും; ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ
International
• 13 hours ago
അൽ നസറിന് പകരം റൊണാൾഡോ ആ ടീമിൽ പോയിരുന്നെങ്കിൽ മൂന്ന് കിരീടങ്ങൾ നേടുമായിരുന്നു: പിയേഴ്സ് മോർഗൻ
Football
• 14 hours ago
ഉത്സവത്തിന്റെ ഭാഗമായി തീക്കനലിന് മുകളിലൂടെ ഓടി; കാലിടറി വീണ വയോധികന് പൊള്ളലേറ്റ് മരിച്ചു
National
• 14 hours ago
ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കേടായി; യാത്ര സംഘം വനത്തിൽ കുടുങ്ങി
Kerala
• 16 hours ago
വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു
Cricket
• 16 hours ago
'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
National
• 17 hours ago
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
National
• 17 hours ago
അധ്യാപകനെതിരെയുള്ള പീഡന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം യുവതിയുടെ വെളിപ്പെടുത്തൽ
Kerala
• 14 hours ago
വഖഫ് ബില്ല് കൊണ്ട് ഗുണമില്ലെന്ന് ഇപ്പോൾ മനസിലായെന്ന് ആർച്ച് ബിഷപ്പ്; മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യക്തമാക്കി
Kerala
• 14 hours ago
മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ
Football
• 14 hours ago