ഇറാഖില്‍ ചാവേറാക്രമണം; 80 ശീഈ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖിലെ ഹില്ലയില്‍ നടന്ന ചാവേറാക്രമണത്തില്‍ 80 ശീഈ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. ബഗ്ദാദിലെ ദക്ഷിണ മേഖലയായ ഹില്ലയിലെ പെട്രോള്‍ പമ്പിനും റെസ്റ്റോറന്റിനുമിടയിലാണ് ആക്രമണം നടന്നത്. തീര്‍ഥാടകര്‍ ഭക്ഷണത്തിനായി എത്താറുള്ള സ്ഥലമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
വിശുദ്ധ നഗരമായ കര്‍ബലയില്‍ അര്‍ബയീന്‍ കഴിഞ്ഞ് മടങ്ങിവരുന്ന തീര്‍ഥാടകരാണ് കൊല്ലപ്പെട്ടത്. തീര്‍ഥാടകരിലധികവും ഇറാനില്‍ നിന്നുള്ളവരാണ്. അതേസമയം, ഐ.എസിന്റെ വാര്‍ത്താ എജന്‍സിയായ അമാഖ് ആക്രമണത്തില്‍ 200 ഓളം പേര് കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു.
കഴിഞ്ഞ ഏതാനും മാസങ്ങളായി മൗസില്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഐ.എസിനെതിരേ രൂക്ഷമായ പോരാട്ടം നടക്കുന്ന മേഖലകളിലൊന്നാണിത്. തീര്‍ഥാടക സംഘം ബസില്‍ വരവേ അക്രമികള്‍ ചാവേര്‍ സംഘം ആക്രമണം നടത്തുകയായിരുന്നു. 20 പേര് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണെന്നും മരണസംഖ്യ കൂടാനിടയുണ്ടെന്നും പ്രവിശ്യയിലെ സുരക്ഷാ കാര്യ ഉദ്യോഗസ്ഥനായ ഫലാ അല്‍ റാദി റാദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."