കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കം
പേരിയ: കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കം. മുതിരേരി കാവില്‍ നിന്ന് വാള് എഴുന്നെള്ളിച്ചെത്തുന്നതോടെയാണ് കൊട്ടിയൂരില്‍ വൈശാഖ ഉത്സവത്തിന് തുടക്കമാവുക.
വാള് എഴുന്നെള്ളിക്കുന്നതിനായി കൊട്ടിയൂര്‍ ക്ഷേത്രം തന്ത്രി പുത്തന്മഠത്തില് സുരേഷ് നമ്പൂതിരി നേരത്തെ തന്നെ കാവിലെത്തിയിരുന്നു. അനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് ശേഷം ഭക്തരെ സാക്ഷിയാക്കി കൊട്ടിയൂരിലേക്ക് കാല്‍നടയായി വാളുമായി ക്ഷേത്രം തന്ത്രി പുറപ്പെട്ടു. സന്ധ്യയോടെ കൊട്ടിയൂരമ്പലത്തില്‍ വാള് എത്തിയതോടെ വൈശാഖ ഉത്സവത്തിന്റെ തിരക്കുകളിലേക്കായി ക്ഷേത്രവും പരിസരങ്ങളും.
ദക്ഷയാഗത്തിന് സമാനമാണ് കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. ശിവന് ദക്ഷനെ വധിച്ച് ചുഴറ്റിയെറിഞ്ഞ ഉടവാള് വയനാടന്‍ മലമടക്കുകള്‍ കടന്ന് മുതിരേരിയിലെ പാലയാട്ട് വയലില്‍ വന്നു വീണു എന്നതാണ് ഐതീഹ്യം.
മലയാള മാസമായ ഇടവത്തിലെ ചോതിയിലാണ് കൊട്ടിയൂരിലെ ഉത്സവം തുടങ്ങുക. ഇതിനു മുന്നോടിയായി തന്നെ മുതിരേരി ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ തുടങ്ങുകയായി. 28 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം നെയ്യാട്ടത്തില്‍ തുടങ്ങി തിരുകലാശാട്ടത്തോടെയാണ് സമാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."