HOME
DETAILS
MAL
ഉള്‍വനത്തില്‍ തൂക്കുപാലങ്ങള്‍ക്ക് തറക്കല്ലിട്ടു
backup
November 25 2016 | 03:11 AM
കരുളായി: ഉള്‍വനത്തില്‍ കരിമ്പുഴക്കു കുറുകെ നിര്‍മിക്കുന്ന ര@ണ്ടു തൂക്കുപാലങ്ങള്‍ക്ക് തറക്കല്ലിട്ടു. മാഞ്ചീരിയിലെ മൈലാടിപ്പൊട്ടി, കണ്ണികൈ എന്നിവിടങ്ങളിലെ തൂക്കുപാലങ്ങള്ക്കാണ് പി.വി അന്‍വര്‍ എം.എല്‍.എ തറക്കല്ലിട്ടത്. ഒരു കോടി 85 ലക്ഷം രൂപ മുടക്കിയാണ് പാലങ്ങള്‍ നിര്‍മിക്കുന്നത്.
കാളികാവ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ് അധ്യക്ഷനായി. കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ കെ. കൃഷ്ണന്, സില്‍ക്ക് ജനറല്‍ മാനേജര്‍ മംഗള, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ. സജി, കെ. ഷെരീഫ, കെ. മനോജ്, ലിസി ജോസ്, അജീഷ് ഭാസ്കരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."