HOME
DETAILS

ദുരൂഹത ഒഴിയാതെ മാവോയിസ്റ്റ് വേട്ട

  
backup
November 26 2016 | 01:11 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%a4-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d

കരുളായി: നിലമ്പൂര്‍ കരുളായി മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. കരുളായി വനത്തിലെ കട്ന്നക്കാപ്പില്‍ ഏറ്റുമുട്ടല്‍ നടന്നു ര@ണ്ടുദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്തതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രി ഏഴോടെ വനത്തില്‍ നിന്നും പുറത്തെത്തിച്ചിട്ടും സംഭവങ്ങളുടെ കൃത്യമായ ചിത്രം ഇപ്പോഴും പുറം ലോകത്തിനു ലഭിച്ചിട്ടില്ല. രാവിലെ ഏഴിന് ഇന്‍ക്വസ്റ്റിനായി ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വനത്തില്‍ പ്രവേശിച്ചിരുന്നു. വൈകീട്ട് മൂന്നോടെയാണ് കാവേരി എന്ന അജിതയുടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതായി വിവരം പുറത്തെത്തുന്നത്. അജിതയുടെ വയറിനും ഇടത്തെ തോളെല്ലിനു സമീപത്തുമാണ് വെടിയേറ്റതെന്നാണ് പൊലിസ് ഭാഷ്യം.
ഇതിനുശേഷമാണ് കുപ്പ ദേവരാജിന്റെ മൃദദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. ഇദ്ദേഹത്തിന് വയറിന് വെടിയേറ്റെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വനത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കവെ പുറത്തു വെടിവയ്പ്പുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിച്ചത്. കൂടുതല്‍ മാവോവാദികളെ പിടികൂടി എന്നും പ്രചരണമുണ്ടായി.
കൂടുതല്‍ മാവോവാദികള്‍ക്ക് പരുക്കേറ്റിട്ടുണ്ടേ@ാ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. രാവിലെ എസ്.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങിയതും ദുരൂഹതയേറ്റി. വനം വകുപ്പ്,പൊലിസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൂത്തേടം പൂളക്കപ്പാറ ഔട്ട് പോസ്റ്റില്‍ നിന്നും വനപാതയിലൂടെ 45 മിനിറ്റോളം വാഹനത്തില്‍ സഞ്ചരിച്ച് ഇവിടെനിന്നും ഒന്നര മണിക്കൂറോളം നടന്നാലാണ് സംഭവസ്ഥലത്തേക്ക് എത്താനാകുക.
സംഭവത്തില്‍ പൊലിസ് സ്വീകരിച്ച രഹസ്യ സ്വഭാവം 24 മണിക്കൂര്‍ നീണ്ട@ അഭ്യൂഹങ്ങളാണ് പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചത്.

കൊല്ലപ്പെട്ടത് 37 ലക്ഷം തലയ്ക്കു വിലയിട്ട മാവോയിസ്റ്റ്

കോഴിക്കോട്: കൊല്ലപ്പെട്ട കുപ്പു ദേവരാജ് എന്ന കുപ്പു സ്വാമിയെ തേടിക്കൊണ്ടിരുന്നത് നാല് സംസ്ഥാനങ്ങളിലെ പൊലിസ്.
എല്ലാ സംസ്ഥാനങ്ങളും കൂടി 37 ലക്ഷം രൂപയാണ് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്. ചത്തീസ്ഗഡ്, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാന പൊലിസുകളാണ് കുപ്പുസ്വാമിയെ തേടിക്കൊണ്ടിരുന്നത്.
തെലങ്കാന സ്വദേശിയായ ഇയാള്‍, തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായി മാറി മാറിയാണ് താമസിച്ചു വന്നിരുന്നതെന്നാണ് വിവരം. കുടുംബം ഇപ്പോള്‍ മധുരയിലാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവുമാണ് കുപ്പുസ്വാമി. ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ട്, തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച്, ഛത്തിസ്ഗഡ് പൊലിസ്, ജാര്‍ഖണ്ഡ് പൊലിസ് എന്നിവര്‍ തിരയുന്നയാളാണ് കുപ്പുസ്വാമി.
കര്‍ണാടക സര്‍ക്കാര്‍ ഏഴു ലക്ഷം രൂപയും തമിഴ്‌നാട്, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ പത്തു മതലയ്ക്കു വിലയിട്ടിരുന്നു.
മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, തമിഴ്‌നാട് സ്‌പെഷ്യല്‍ ഓര്‍ഗനൈസേഷന്‍ കമ്മറ്റി സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആന്ധ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട കാവേരി എന്ന അജിത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago