HOME
DETAILS
MAL
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ്
backup
November 26 2016 | 05:11 AM
ദോഹ: ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) തെരഞ്ഞെടുപ്പില്‍ മിലന് അരുണിന്റെ നേതൃത്വത്തിലുള്ള പാനലിന് മികച്ച വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മിലന് അരുണും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായി സുരേഷ്ബാബു എന്ന സുരേഷ് കരിയാട്, എ.പി മണികണ്ഠന്, അഡ്വ. ജാഫര്‍ഖാന്‍, ജൂട്ടാസ് പോള്‍, കെ.എസ് പ്രസാദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മിലന് അരുണ്‍ കര്‍ണാടക സ്വദേശിയാണ്. ഐ.സി.സിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗിരീഷ് കുമാറിനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട മിലന് അരുണിന് ഇക്കുറി പ്രമുഖ മലയാളി സംഘടനകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷത്തിന്റേയും പിന്തുണയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."