HOME
DETAILS
MAL
ദക്ഷിണ ചൈനാ കടലില്‍ നിന്ന് യു.എസ് പിന്മാറില്ലെന്ന് വിദഗ്ധര്‍
backup
November 26 2016 | 05:11 AM
ബെയ്ജിങ്: ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നാല്‍ ദക്ഷിണ ചൈനാ കടല്‍ മേഖലയില്‍ നിന്ന് അമേരിക്കന്‍ നാവികസേന പിന്മാറില്ലന്ന് ചൈനീസ് വിദഗ്ധര്‍. മേഖലിലെ പൂര്‍ണ നിയന്ത്രണത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്. ദക്ഷിണ ചൈനാകടലില്‍ നാവിക ശക്തി വര്‍ധിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ സേനയുടെ സാന്നിധ്യം കാരണം ദക്ഷിണചൈനാ കടല്‍ മാര്‍ഗമുള്ള ഗതാഗത്തിന് ശക്തമായ വെല്ലുവിളിയാണ് ചൈന നേരിടുന്നത് . ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി നേരത്തെ ചൈനീസ് പ്രതിരോധ മന്ത്രിയും രംഗത്തു വന്നിരുന്നു. അമേരിക്കയുടേത് നിയമവിരുദ്ധ നടപടിയാണെന്നും മേഖലയില്‍ പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പ്രതിവര്‍ഷം അഞ്ചു ലക്ഷം കോടി ഡോളറിന്റെ വരുമാനമാണ് കടലിലൂടെയുള്ള ചരക്കുനീക്കം വഴി ചൈനയ്ക്ക് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."