പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വഴി മാറ്റാം
ന്യൂഡല്‍ഹി: പിന്‍വലിക്കപ്പെട്ട പഴയ 1000, 500 നോട്ടുകള്‍ ബാങ്കില്‍ നിന്നു മാറ്റിയെടുക്കാനാവില്ലെങ്കിലും റിസര്‍വ് ബാങ്കില്‍ നിന്ന് അവ മാറ്റിയെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ ഓരോ സംസ്ഥാനത്തെയും ആസ്ഥാനങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ തയാറാക്കിയിട്ടുണ്ട്. അവിടെ നിന്നും നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരത്തെ വഴുതക്കാട് ബേക്കറി ജങഷന് സര്‍വീസ് റോഡിലും കൊച്ചിയില്‍ നോര്ത്തിലുമാണുള്ളത്.
മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി 2000 രൂപ തന്നെയായിരിക്കും. 1000 രൂപയുടെ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഏതുബാങ്കുകളില് നിന്നും മാറ്റാമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും മാറ്റാനുള്ള കാലാവധി വ്യാഴാഴ്ച അവസാനിപ്പിച്ചിരുന്നു. 1000 രൂപ കൈവശമുണ്ടെങ്കില്‍ ഇനിമുതല്‍ പണം ബാങ്കില്‍ നിക്ഷേപിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."