അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി ജലം മാത്രം
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി ജലം മാത്രം. 2090.84 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടുകളിലുള്ളത്. ഇത് സംഭരണ ശേഷിയുടെ 51 ശതമാനമാണ്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 594.8 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കുറവാണിത്. 67.248 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
ഇതില്‍ 6.864 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ജലവൈദ്യുതി ഉല്പാദനം. 59.995 ദശലക്ഷം യൂനിറ്റും കണ്ടെത്തിയത് കേന്ദ്രപൂളില്‍ നിന്നാണ്. 4.639 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ സംഭരണികളില്‍ ഒഴുകിയെത്തിയത്. ഇടുക്കി, ശബരിഗിരി ഒഴിച്ചുള്ള പദ്ധതികളില്‍ ഒരു ദശലക്ഷം യൂനിറ്റില്‍ താഴെയായിരുന്നു ഉല്പാദനം.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ സംഭരണശേഷിയുടെ 42 ശതമാനം വെള്ളമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."