തലമുറ സംഗമം നടത്തി
കണ്ണൂര്‍: സ്റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലമുറ സംഗമം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് സംഘടനയുടെ മുന്‍കാല നേതാക്കളെ ആദരിച്ചു. വി.പി വമ്പന്‍, കെ.എസ് ഹലീലുറഹ്മാന്‍, ആസാദ് വണ്ടൂര്‍, നാനാക്കല്‍ മുഹമ്മദ്, കെ.എം റഷീദ്, അമ്പലപ്പുഴ ശ്രീകുമാര്‍, ഇ സിറാജുദീന്‍, ഒ.എം ഷഫീഖ് സംസാരിച്ചു.
'കേരള അറ്റ് 60-പ്രതീക്ഷയും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കരീം ചേലേരി അധ്യക്ഷനായി. ടി.വി ഇബ്രാഹിം എം.എല്‍.എ വിഷയാവതരണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി, കെ ജയപ്രകാശ് ബാബു, കെ.ടി സഹദുല്ല, എന്‍.എ അബൂബക്കര്‍, പി.സി റഫീഖ്, നാസര്‍ നങ്ങാരത്ത് സംസാരിച്ചു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി സ്‌കോളര്‍ഷിപ്പിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ഒ.ബി.സി വിഭാഗക്കാരായ 3000 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കുടുംബ വരുമാനം 1,20,000ല്‍ താഴെയായിരിക്കണം. ംംം.സയെരറര.രീാ.ഫോണ്‍:0471 2577550.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."