കായംകുളത്ത് യു.ഡി.എഫ് വോട്ടുകളില്‍ വന്‍ചോര്‍ച്ച
കായംകുളം: 2011 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.ന് കിട്ടിയ വോട്ടിനെക്കാള്‍ വന്‍ കുറവാണ് മണ്ഡലത്തില്‍ എം. ലിജുവിന് ലഭിച്ചത്. അന്ന് എം. മുരളിക്ക് ലഭിച്ചതിനേക്കാള്‍ 4995 വോട്ടു കുറവാണ്. 2011 ല്‍ 66094 വേട്ടാണ് യു.ഡി.എഫ്.-ന് ലഭിച്ചത്. ഇപ്പോള്‍ 61099 വോട്ടാണ് എം. ലിജുവിന് ലഭിച്ചത്. വോട്ടു ചെയതവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോഴാണ് ഈ കുറവ് സംഭവിച്ചിരിക്കുന്നത്. 20386 വോട്ടിന്റെ വര്‍ദ്ധനവാണ് കായംകുളം മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നത്.
മറ്റു മണ്ഡലങ്ങളിലെ കായംകുളംകാര്‍ക്ക് വന്‍പരാജയം
കായംകുളം: കായംകുത്ത് നിന്നും മറ്റ് മണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ക്ക് കൂട്ടപരാജയം. കായംകുളം നിവാസികളായ നാലുപേരാണ് ഇക്കുറി നിയമസഭാ തെരെഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നത്. അരൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ: സി.ആര്‍. ജയപ്രകാശ് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷേക്ക്.പി.ഹാരീസ് കുട്ടനാട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസ്.ലെ സുഭാഷ് വാസു, ഹരിപപാട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ബിജെ.പി.യുടെ ഡി. അശ്വനീദേവ് എന്നിവരാണ് മത്സരിച്ചതില്‍ പരാജിതരായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."