ഫാക്ടിലെ ബാര്‍ജിലേക്ക് കൊണ്ടുപോയ വാതകം ചോര്‍ന്നു
കൊച്ചി: ഫാക്റ്റിന്റെ് ഏലൂര്‍ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ നിന്നും അമ്പലമുകളിലെ ഫാക്റ്ററിയിലേക്കു ബാര്‍ജില്‍ കൊണ്ടുപോയ അമോണിയ ചോര്‍ന്നു. ബാര്‍ജിലെ ജീവനക്കാരായ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം വീടുകളില്‍ നിന്നുള്ളവരെ അടിയന്തിരമായി ഒഴിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രാത്രി വൈകിയിട്ടും ചോര്‍ച്ച അടക്കാന്‍ കഴിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അമോണിയയുടെ വ്യാപനം തടയാനുള്ള ശ്രമം തുടങ്ങി. ചാക്ക് വെള്ളം നനച്ചു ചോര്‍ച്ചയുള്ള ഭാഗത്ത് ഇട്ട് കൂടുതല്‍ അമോണിയ വാതകം വ്യാപിക്കാതിരിക്കാനുള്ള ശ്രമം ആണ് അദ്യം നടത്തിയത്. പരിസരപ്രദേശങ്ങളില്‍ അമോണിയ വ്യാപിച്ചതിനെ തുടര്‍ന്നു പലര്‍ക്കും ശ്വാസതടസം ഉണ്ടായി. ഫാക്റ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ്് ചോര്‍ച്ച അടക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ചോര്‍ച്ചയില്‍ ഭയക്കാന്‍ ഒന്നുമില്ലെന്നു ഫാക്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."