പൊലിസിനും ആഭ്യന്തരവകുപ്പിനുമെതിരേ എ.ഐ.വൈ.എഫ് റാലി
മലപ്പുറം: നിലമ്പൂരില്‍ പൊലിസ് വെടിവയ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു പൊലിസിനും ആഭ്യന്തരവകുപ്പിനുമെതിരേ സി.പി.ഐ യുവജന സംഘടന പരസ്യമായി രംഗത്ത്. സംഭവത്തില്‍ പ്രതിഷേധിച്ചു ഭരണമുന്നണിയുടെ ഭാഗമായ സി.പി.ഐയുടെ യുവജന സംഘടന പൊലിസിനും ആഭ്യന്തരവകുപ്പിനുമെതിരേ പ്രകടനം നടത്തി.
പൊലിസിന്റെ മോവോയിസ്റ്റ് വേട്ടയ്ക്കെതിരേ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരേ ശക്തമായ മുദ്രാവാക്യമുയര്‍ന്നത്. മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ പൊലിസ് തടഞ്ഞു. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ പൊലിസ് നടത്തിയത് നരനായാട്ടാണെന്നും അധികാരത്തിന്റെ ഹുങ്ക് വേണ്ടെന്നും ഇടതുപക്ഷ സംഘടനയെന്ന പേരില്‍ ഇതു ന്യായീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകര്‍ താക്കീത് നല്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളെ നേരിടുന്ന ശൈലി കേരളത്തില്‍ സ്വീകരിച്ചാല്‍ ജനാധിപത്യ വിശ്വാസികള്‍ക്കു മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നു പറഞ്ഞ നേതാക്കള്‍, ഉമ്മന്‍ചാണ്ടി ഭരിച്ചാലും പിണറായി ഭരിച്ചാലും പൊലിസിന് ഒരേ ശീലമാണെന്നും ആരോപിച്ചു.
നിലമ്പൂരില്‍ നടന്ന പൊലിസ് വെടിവയ്പിനെ സംബന്ധിച്ചു ജനങ്ങള്‍ക്കുള്ള സംശയം ദുരീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി.ടി ഷറഫുദ്ദീന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ മുഹമ്മദ് സലീ അധ്യക്ഷനായി. പി.എം ബഷീര്‍, സംസ്ഥാന കമ്മിറ്റി അംഗം പി.എം ഷഫീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."