HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
November 27 2016 | 06:11 AM
തിരുവനന്തപുരം: നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഡി.ജി.പിക്കു നിര്‍ദേശം നല്കി.
സാമൂഹ്യപ്രവര്‍ത്തകന്‍ പി. കെ. രാജു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന് അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളില്‍ വരുന്നത് വ്യത്യസ്ത വാര്‍ത്തകളാണ്. മൃതദേഹങ്ങള്‍ക്കു മാനുഷിക പരിഗണന നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കണം. പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച് സുപ്രിം കോടതി നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."