മധ്യപ്രദേശ് മുഖ്യമന്ത്രി പണം ധൂര്‍ത്തടിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: സംസ്ഥാനം 1.50 ലക്ഷം കോടി രൂപ കടബാധ്യതയില്‍ നില്‍ക്കുമ്പോള്‍ 11 വര്‍ഷത്തെ ഭരണത്തില്‍ 100 കോടി രൂപയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധൂര്‍ത്തടിച്ചതെന്ന് കോണ്‍ഗ്രസ്. ഇന്നലെ മുഖ്യമന്ത്രി പദത്തില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ചൗഹാനെതിരേ സംസ്ഥാന കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്.
ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി പദത്തില്‍ 11 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആഘോഷം ഡിസംബര്‍ നാലിന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭോപ്പാലിലെ ജംബോരിയിലാണ് പരിപാടി നടക്കുക. ഏഴു ലക്ഷം പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇവര്‍ക്കെല്ലാം ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതേ ദിവസം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പണം ധൂര്‍ത്തടിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പണം അസാധുവാക്കിയതിനെതുടര്‍ന്ന് ഗ്രാമീണ മേഖലയില്‍ കര്‍ഷകരുള്‍പ്പടെയുള്ളവര്‍ കഷ്ടപ്പെടുമ്പോഴാണ് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതെന്നും അരുണ്‍ യാദവ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."