ആരോഗ്യ വകുപ്പിന്റെ പരിശോധന: ഒന്‍പത് ഹോട്ടലുകള്‍ക്കെതിരേ നടപടി
മൂന്നാര്‍: മൂന്നാറില്‍ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്‍പതു ഹോട്ടലുകള്‍ക്കെതിരെ നടപടി. പരിശോധനയെ തുടര്‍ന്ന് ഒമ്പത് ഹോട്ടലുകള്‍ അടയ്ക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാവിലെ മുതല്‍ മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലും ടീ ഷോപ്പുകളിലാണ് പരിശോധന നടത്തി. അടയ്ക്കുവാനാവശ്യപ്പെട്ട ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ കണ്ടെടുത്തു. പഴകിയ ഭക്ഷണസാധങ്ങള്‍ക്ക് രണ്ടും മൂന്നും നാള്‍ വരെ പഴക്കമുള്ളതായാണ് കരുതുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന പഴകിയ കോഴിയിറച്ചി, മത്സ്യം തുടങ്ങിയവ കണ്ടെടുത്തു. ശുചിയായി സൂക്ഷിക്കാത്ത ഹോട്ടലുകള്‍ക്ക് എത്രയും വേഗം ഭക്ഷണമൊരുക്കുന്ന സ്ഥലവും മുറികളും വൃത്തിയാക്കുവാന്‍ സമയം നല്‍കിയിട്ടുണ്ട്.
അനുവദിച്ച സമയത്തിനുള്ളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഹോട്ടല്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ചിക്കന്‍ ഷോപ്പുകള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ നടത്തിയത്.
2.5 കോടി ചിലവില്‍ 22 സ്‌കൂളുകള്‍ക്ക്
ബസ് അനുവദിച്ചു
ചെറുതോണി: എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ 22 സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസ്സ് അനുവദിച്ചതായി അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി അറിയിച്ചു.
യാത്രാ സൗകര്യം ഏറെ ദുഷ്‌ക്കരമായ മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കാണ് സ്‌കൂള്‍ ബസ്സ് അനുവദിച്ചിട്ടുള്ളത്. രണ്ടരക്കോടി രൂപ ഇതിനായി ചിലവഴിച്ചു. സ്‌കൂള്‍ രക്ഷകര്‍ത്തൃ സമിതികളുടെ നേതൃത്വത്തിലാണ് ബസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്.
തട്ടക്കുഴ ഗവ: സ്‌കൂള്‍ 12 ലക്ഷം, അടിമാലി ഗവ: ഹൈസ്‌ക്കൂള്‍ 12 ലക്ഷം, രാജാക്കാട് ഗവ: ഹൈസ്‌കൂള്‍ 15 ലക്ഷം, ഗവ: ഹൈസ്‌ക്കൂള്‍ ആല്‍പ്പാറ 12 ലക്ഷം, കുഞ്ചിത്തണ്ണി ഗവ: ഹൈസ്‌ക്കൂള്‍ 10 ലക്ഷം, ഗവ: ഹൈസ്‌ക്കൂള്‍ വടാട്ടുപാറ 13.5 ലക്ഷം, ഗവ:ഹൈസ്‌ക്കൂള്‍ പൂമാല 12 ലക്ഷം, ഗവ: യു.പി.എസ് ചെറുവത്തൂര്‍ 8 ലക്ഷം, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ശാന്തിഗ്രാം 12 ലക്ഷം, ഗവ: വൊക്കോഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പല്ലാരിമംഗലം 12 ലക്ഷം, ഗവ: ഹൈസ്‌കൂള്‍ മുനിയറ 12 ലക്ഷം, ഗവ: ഹൈസ്‌ക്കൂള്‍ കാഞ്ഞിരമറ്റം 12 ലക്ഷം, ഗവ: ഹൈസ്‌ക്കൂള്‍ ആര്യങ്കാവ് 12 ലക്ഷം, എന്‍.എസ്.എസ് ഹൈസ്‌ക്കൂള്‍ കൂട്ടാര്‍ 12 ലക്ഷം, ഗവ: ഹൈസ്‌ക്കൂള്‍ കുറ്റിപ്ലാങ്ങാട് 12 ലക്ഷം, ഗവ: യു.പി സ്‌കൂള്‍ നെടുമറ്റം 12 ലക്ഷം, സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ കോട്ടപ്പടി 12 ലക്ഷം, ഗവ: എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി 10 ലക്ഷം, ഗവ: ഹൈസ്‌ക്കൂള്‍ മുക്കുടം 12 ലക്ഷം, ഗവ: ടൗണ്‍ യു.പി.എസ് കോതമംഗലം 8 ലക്ഷം, ഗവ: യു.പി.എസ് നെടുങ്കണ്ടം 12 ലക്ഷം, ഗവ: യു.പി.എസ് മുളവൂര്‍ 12 ലക്ഷം.
യാത്രാ ബുദ്ധിമുട്ടുമൂലം വിദ്യാര്‍ത്ഥികളുടെ കുറവനുഭവപ്പെട്ടിരുന്ന ചില സ്‌കൂളുകള്‍ക്ക് ബസ്സുകള്‍ ലഭിച്ചത് മൂലം കൂടുതല്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നല്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ നല്കുന്നതെന്നും എം.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."