ഇരുവൃക്കകളും തകരാറിലായ യുവതി സഹായം തേടുന്നു
കോട്ടക്കല്‍: ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സക്കായി സഹായം തേടുന്നു. പുതുപ്പറമ്പില്‍ പേനത്ത്വെളി നാന്‍സി ജോയി (39) ആണ് വൃക്കകള്‍ തകാരാറിലായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലുള്ളത്.
ഡയാലിസിസ് വഴിയാണ് ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാര്‍ അടിയന്തിര ഓപ്പറേഷന് നിര്ദേശിച്ചിരിക്കുന്നെങ്കിലും ഭീമമായ തുക കുടുംബത്തിന് താങ്ങാന്‍ പറ്റാത്തതാണ്. മരുന്നു കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവും ഒന്‍പതാം ക്ലാസുകാരി മകളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
സ്വന്തമായി വീടില്ലാത്തതിനാല്‍ പല സ്ഥലങ്ങളിലായി ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചുവരുന്നത്. ഇതുവരെ ചികിത്സ നടത്തിയതിന് 6 ലക്ഷം കടബാധ്യതയുണ്ട്. സഹായധനം സ്വരൂപിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്തംഗം, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം ജലീല്‍ മണമ്മല്‍ കണ്‍വീനറും കെ ഉണ്ണികൃഷ്ണന് ചെയര്‍മാനുമാണ്.
കോട്ടക്കല്‍ എസ്.ബി.ഐ യില്‍ നാന്സിജോയിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 20320673020. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0004364.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."