HOME
DETAILS
MAL
നിലമ്പൂര്‍ ഏറ്റുമുട്ടല്‍; ഹരജി കോടതി ഇന്ന് പരിഗണിക്കും
backup
November 29 2016 | 04:11 AM
നിലമ്പൂര്‍: പൊലിസ് വെടിവയ്പ്പില്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നല്കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ സഹോദരനായ ശ്രീധരനും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും നല്കിയ ഹരജി നല്‍കിയത്. മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് വൈകീട്ട് ഏഴു വരെ സംസ്കരിക്കരുതെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."