ഇഞ്ചിവില ഇടിയുന്നു: കര്‍ഷകര്‍ ദുരിതത്തില്‍
തൊടുപുഴ: ഇഞ്ചികൃഷി മേഖലയില്‍ ഉണ്ടണ്ടായിരിക്കുന്ന വില തകര്‍ച്ച കര്‍ഷകരെ തളര്‍ത്തുന്നു. കാലാവസ്ഥ വ്യതിയാനം പ്രതികൂലമായതിന് പിന്നാലെ ഉല്‍പ്പാദനത്തകര്‍ച്ച കൂടി വന്നതോടെയാണ് കര്‍ഷകരുടെ ജീവിതം വഴിമുട്ടിത്തുടങ്ങിയത്. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ഉല്‍പ്പാദനത്തിന്റെ പകുതിപോലും ലഭിക്കാതെ വന്നതും ലഭിച്ച വിളകള്‍ക്ക് മതിയായ വില ലഭിക്കാതെ വന്നതും കനത്ത തിരിച്ചടിയായി. ഒരു കിലോ പച്ചഇഞ്ചിക്ക് ഇപ്പോള്‍ പൊതു കമ്പോളത്തില്‍ 25 രൂപ മാത്രമാണ് ലഭിക്കുന്നത്. ചുക്കിന് കിലോയ്ക്ക് 120 മുതല്‍ 130 വരെയാണ് വില. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കനത്ത വില തകര്‍ച്ചയാണിത്. പ്രധാന നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇത്തരം ഇടകൃഷികളായിരുന്നു ഏക ആശ്രയം. അവയ്ക്ക് കൂടി നിലവില്‍ വിലതകര്‍ച്ച ബാധിച്ചത് കനത്ത തിരിച്ചടിയായി. 120 രൂപയില്‍ നിന്നാണ് പച്ച ഇഞ്ചിയുടെ വില 55 ല്‍ നിന്നും പിന്നീടിപ്പോള്‍ 30ലേയ്ക്കും താഴ്ന്നത്.
ചുക്കിന്റെ വില 250 നിന്നാണ് ഇപ്പോള്‍ 130 ആയി താഴ്ന്നത്. വിളവെടുപ്പ് കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിന്റെ പകുതി പോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാന്‍ പോലുമാകാതെ സൂക്ഷിക്കുകയാണ് കര്‍ഷകര്‍. ഉണങ്ങി സൂക്ഷിച്ച ഇഞ്ചിക്കും വിലയില്ലാത്തതിനാല്‍ വില ഉയരും വരെ സൂക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. വില ഉയരുന്നതിനായി സൂക്ഷിച്ച ചുക്കിന് പൂപ്പല്‍ ബാധിക്കുന്നതും തിരിച്ചടിയാണ്.
മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമെ വിള മെച്ചമാകു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചി കൃഷിയെ ദോഷകരമായി ബാധിച്ചു. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിന്റെ പകുതി പോലും വിളവ് ലഭിച്ചില്ല. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില അനിയന്ത്രിതമായി ഉയര്‍ന്നതും തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ധനവും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ പോലും ലഭിക്കാതായി.ഹൈറേഞ്ച് മേഖലയിലെ മിക്ക കര്‍ഷകര്‍ക്കും പ്രധാന നാണ്യ വിളകളോടോപ്പം ഇഞ്ചി കൃഷി ചെയ്യാറുള്ളതാണ്. എന്നാല്‍ ഈ ദുസ്ഥിതി തുടരുന്നതിനാല്‍ പലരും കടക്കെണി ഭയന്ന് കൃഷി ഉപേക്ഷിക്കുകയാണ്. ഏറെ ഗുണമേന്മയുള്ള നാടന്‍ ഇഞ്ചിയിനങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്.ഉല്‍പ്പാദനക്കുറവിന് പിന്നാലെ വില തകര്‍ച്ച കൂടി വന്നതോടെ ഇഞ്ചി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."