കഞ്ചാവ് എത്തിച്ച് നല്‍കുന്ന യുവാവിനെ പിടികൂടി പൊലിസിലേല്‍പിച്ച യുവാക്കള്‍ക്ക് മര്‍ദനമേറ്റു
അരിമ്പൂര്‍: മനക്കൊടികുന്നില്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കുന്ന യുവാവിനെ കൈയോടെ പിടികൂടി അന്തിക്കാട് എസ്.ഐക്ക് കൈമാറിയ യുവാക്കളെ കഞ്ചാവ് മാഫിയ ക്രൂരമായി മര്‍ദിച്ചു. കുന്നത്തങ്ങാടി സ്വദേശികളായ പി.പി നിഖില്‍ (26), ടി.ബി വൈശാഖ് (23), സഹോദരന്‍ ടി.ബി വൈശേഷ് (21)എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വൈശാഖിന്റ തലയില്‍ 24 തുന്നലുണ്ട്. വൈശേഷിന്റെ വലത് കൈയ്യിന്റെ എല്ലൊടിഞ്ഞു. ഇയാളെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. നിഖിലിന്റെ തലയില്‍ ആഴത്തില്‍ നാല് മുറിവുകളുണ്ട്. സഹോദരങ്ങളായ വൈശാഖ്, വൈശേഷ് എന്നിവരെ വെസ്റ്റ് ഫോര്‍ട്ടിലും നിഖിലിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ മനക്കൊടിയില്‍ വച്ചാണ് ആക്രമണമുണ്ടായത്.
രണ്ടാഴ്ച മുന്‍പ് മനക്കൊടികുന്നില്‍ കഞ്ചാവ് വിറ്റിരുന്ന യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഇവര്‍ മൂന്നുപേര്‍ ചേര്‍ന്ന് പിടികൂടി എസ്.ഐയെ വിമോദിനെ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ പ്രകോപനമാകാം ആക്രമണത്തിന്റെ പിറകിലെന്നാണ് സൂചന. മൂന്ന് ബൈക്കുകളിലായി എത്തിയ ഒന്‍പതംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്നയാളുടെ ഒരു ബൈക്ക് അന്തിക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ പ്രതികളില്‍ മൂന്നുപേര്‍ ബൈക്കില്‍ പോകുന്നതായി വിവരം ലഭിച്ച എസ്‌ഐ ഇവരെ പിന്തുടരുകയും ഒളരിയില്‍ ഉള്‍റോഡില്‍ വച്ച് ഇവര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു.
ഇവര്‍ ഈ കേസിലെ പ്രതികളാണോ എന്ന് അന്വേഷിക്കുന്നതായി എസ.്‌ഐ പറഞ്ഞു. ബൈക്ക് ഹാന്റ് ലോക്ക് ചെയ്താണ് പ്രതികള്‍ രക്ഷപെട്ടത്. പിന്നാലെ എത്തിയ പൊലിസ് ഹാന്റ ലോക്ക് തകര്‍ത്താണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ പൊലിസിന് ലഭിച്ചതായി സൂചനയുണ്ട്. ചേര്‍പ്പ് സി.ഐ കെ.കെ മനോജ് കുമാറിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."