മഴ: റിയാദില്‍ മലയാളി ഡ്രൈവര്‍ തണുത്ത് മരിച്ചു
ജിദ്ദ: കേടായ വാഹനത്തിനുള്ളില്‍ മലയാളി ഡ്രൈവര്‍ തണുത്ത് മരിച്ചു. മലപ്പുറം കരുവാരകുണ്ട് പുന്നക്കാട് സ്വദേശി എഴുത്തച്ചന് കണ്ടി ശിഹാബ് (32) ആണ് റിയാദില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
റിയാദിലെ സ്വകാര്യ ടെക്സ്റ്റൈല്‍സില്‍ സെയില്സ്മാനായിരുന്നു ശിഹാബ്. തുണിത്തരങ്ങള്‍ മറ്റു കടകളില്‍ വിതരണം ചെയ്യുന്നതിനാണ് മിനി വാനില്‍ മറാത്തിലേക്ക് പോയത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ശിഹാബ് ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി,ഓഫായി. തൊട്ടുമുന്നിലായി ഉണ്ടായിരുന്ന ട്രക്കും കുടുങ്ങി കിടന്നിരുന്നു. ചുറ്റും വെള്ളവും കടുത്ത തണുപ്പും ഇരുട്ടുമായിരുന്നതിനാല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. മൊബൈലില്‍ റെയ്ഞ്ചുമില്ലായിരുന്നു. ശിഹാബിന്റെ കൈയില്‍ തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങളുണ്ടായിരുന്നില്ല. വാഹനത്തില്‍ തന്നെ കിടന്ന ശിഹാബിന് തണുപ്പ് കാരണം ഹൃദയ സ്തംഭനമുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. നാലു വര്‍ഷമായി ശിഹാബ് സഊദിയിലായിരുന്നു. ഭാര്യ: സലീന. രണ്ടു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."