മുസ്ലിംലീഗ് ഓഫിസിനുനേരെ കരിഓയില്‍ പ്രയോഗം
പൊന്നാനി: കടവനാട് പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗ് ഓഫിസിനുനേരെ കരിഓയില്‍ ആക്രമണം. ഓഫിസിനു തൊട്ടടുത്തുള്ള കിണറ്റിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളിയില്‍ പോകുന്നവരാണ് കരിഓയില്‍ ഒഴിച്ചതായി ആദ്യം കണ്ടത്.
പ്രദേശത്തുനിന്നു കരി ഓയില്‍ ഒഴിച്ചവര്‍ ഉപയോഗിച്ച കൈയുറയും കരിഓയില്‍ പാത്രവും കണ്ടെത്തിയിട്ടുണ്ട്. പുതുപൊന്നാനി ഭാഗത്തേക്കുള്ള വഴിവരെ കരിഓയില്‍ പോയതിന്റെ അടയാളവുമുണ്ട്. വേനല്‍ക്കാലങ്ങളില്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന ശുദ്ധജല കിണറിനു മുകളിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ളവരെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വാര്‍ഡ് കൗണ്‍സിലറുടെ വീടിനു തൊട്ടടുത്താണ് ലീഗ് ഓഫിസ് സ്ഥിതിചെയ്യുന്നത്. സംഭവസ്ഥലം യൂത്ത്ലീഗ്, മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. കുറ്റക്കാരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊന്നാനി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."