കേന്ദ്രസര്‍വകലാശാല; ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു
പെരിയ: കേന്ദ്ര സര്‍വകലാശാലയില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെരിയ മാളോത്തും പാറ കോളനി നിവാസികള്‍ നടത്തി വരുന്ന സമരം നിര്‍ത്തലാക്കാന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ഇന്ന് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചും, ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ബഹുജന സമരവും നടക്കാനിരിക്കെയാണ് ഇന്നലെ കോളനി നിവാസികളുടെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയത്.
കോളനി നിവാസികള്‍ തങ്ങളുടെ ഭൂമി കേന്ദ്ര സര്‍വ കലാശാലക്കു വേണ്ടി വിട്ടു കൊടുക്കുമ്പോള്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍വകലാശാലയില്‍ ജോലി നല്‍കുമെന്ന് അധികൃതര്‍ നല്കിയ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് കോളനി നിവാസികള്‍ കഴിഞ്ഞ 17 ദിവസമായി നിരാഹാര സമരം നടത്തി വരുന്നത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നും തങ്ങള്‍ക്കു അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇന്ന് മുതല്‍ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോളനി നിവാസികള്‍.
അതേ സമയം ആദിവാസി കലാ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ സമര പന്തലില്‍ തെരുവോര ചിത്രരചന നടന്നു. നാഷണല്‍ അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ് ടി.രാഘവന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."