HOME
DETAILS

വലിയപറമ്പ് റോഡ് പുനര്‍ നിര്‍മാണത്തിന് നടപടികളില്ല: പ്രതിഷേധം ശക്തം

  
backup
November 29 2016 | 22:11 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8


മാള: വര്‍ഷങ്ങളേറെയായി പൂര്‍ണമായി തകര്‍ന്ന് കിടക്കുന്ന മാളവലിയപറമ്പ് റോഡിനായി ഫണ്ടുകളുണ്ടെങ്കിലും റോഡ് പുനര്‍ നിര്‍മാണത്തിന് നടപടികള്‍ ഉണ്ടാകാത്തത് കാരണം പ്രതിഷേധം ശക്തമാകുന്നു. മേഖലയിലെ തന്നെ ഏറ്റവും ദുരിതപൂര്‍ണമായ യാത്രയാണ് ഈ റോഡിലൂടെ ജനങ്ങള്‍ നടത്തുന്നത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഈ പാത തകര്‍ച്ചയുടെ കാര്യത്തിലും ഒന്നാമതാണ്. രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ ഭൂരിഭാഗവും പാടെ തകര്‍ന്ന നിലയിലാണ്. വളവുകളില്‍ ടാറിംഗ് പോലുമില്ലാത്ത നിലയിലാണ് തകര്‍ച്ച. വന്‍കുഴികളാണിവിടങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം വര്‍ഷക്കാലത്ത് വെള്ളക്കെട്ടും വേനലില്‍ അതിരൂക്ഷമായ പൊടി ശല്ല്യവും മറ്റു ദുരിതങ്ങള്‍ക്ക് പുറമേയുണ്ട്. റോഡിനിരുവശവും താമസിക്കുന്നവരും യാത്രക്കാരും നിത്യേന പൊടി തിന്നേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ജീവന്‍ പണയം വച്ചെന്നോണമുള്ള യാത്രയാണിതിലൂടെ നടത്തുന്നത്. ബസ്സുകളടക്കമുള്ള വാഹനങ്ങിലെ യാത്രയും ഏറെ ദുരിതം പിടിച്ചതാണ്. കുത്തിക്കുലുങ്ങിയുള്ള യാത്ര ഗര്‍ഭിണികള്‍ക്കും പ്രായമേറിയവര്‍ക്കും രോഗികള്‍ക്കുമടക്കം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റിംഗിനായി ഒരു കോടി 15 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ട് മൂന്നു വര്‍ഷത്തോളമായി.നാലുവട്ടം പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഫണ്ട് പോരെന്ന കാരണം പറഞ്ഞ് ആരുംതന്നെ ടെന്‍ഡര്‍ വച്ചില്ല. ഒടുവില്‍ ചെയ്യേണ്ട പണിയില്‍ മാറ്റം വരുത്തി അഞ്ചാം വട്ടം ടെന്‍ഡര്‍ ക്ഷണിച്ചപ്പോഴാണ് ഇപ്പോള്‍ ടെന്ററായിരിക്കുന്നത്.പൊലിസ് സ്റ്റേഷന്‍ മുതല്‍ ഹോളിഗ്രേസ് ജംഗ്ഷന്‍ വരെയുള്ള ഒന്നേമുക്കാല്‍ കിലോമീറ്ററോളം ഭാഗം മാത്രമാണ് 115 ലക്ഷം രൂപയിലൂടെ നടത്താനാകൂയെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അറിയാനാകുന്നത്. ടെന്ററായ ഈ പണി ഡിസംബര്‍ അവസാനത്തോടെ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോയ് അറിയിച്ചു. ഇത് കൂടാതെ ജലനിധിക്കായി റോഡ് പൊളിച്ചത് പണിയാനായുള്ള ഫണ്ടുമുണ്ട്. രണ്ട് ഫണ്ടുകളുണ്ടായിട്ടും ജനങ്ങളുടെ ദുരിതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന നാട്ടുകാര്‍ എത്രയും പെട്ടെന്ന് റോഡിന്റെ പണി നടത്തണമെന്നാവശ്യപ്പെടുകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago